എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫുജീവിതം
ഭാഗം അഞ്ച്
പതുക്കെ അടുപ്പത്തിരിക്കുന്ന വട്ടപാത്രത്തിലേക്ക് എത്തി നോക്കാന്‍ ഒരു ശ്രമം നടത്തി....ഒരു രക്ഷയും ഇല്ല ഞാന്‍ എന്ന വ്യക്തിക്ക് പൊക്കം ഇല്ലാന്നുള്ളത് ഞാന്‍ മറന്നു.....സാദാരണ ഒരു സ്റ്റൌ വക്കുന്ന സ്ഥലത്ത്തന്നെയാണതിരിക്കുന്നത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ....എനിക്ക് എത്തിനൊക്കുകയല്ലാതെ രക്ഷയില്ല.....
അരികില്‍ കിടന്ന ഒരു ചെറിയ ടേബിളില്‍ കയറി പാത്രത്തിലേക്ക് എത്തി നോക്കി . ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ ...ഫ്ലൈറ്റ് പൊന്തുന്ന നേരം താഴോട്ട് നോക്കിയാല്‍ അങ്ങിങ്ങ് ആളുകള്‍ നടക്കുന്നത് കണ്ടിട്ടില്ലെ അതുപോലെ പാത്രത്തിന്റെ അടിയില്‍ അവിടവിടെയായി കുറച്ച് ചൊറുപറ്റു കിടക്കുന്നു ...
ന്റെ റബ്ബേ അറിയാതെ എന്റെ ഉള്ളില്‍ നിന്നും ആടു കരയുന്നപോലൊരു ശബ്ദം പുറപ്പെട്ടു....ഇതു കഴിച്ചാണോ ഞാന്‍ ഈ അബൂദാബിയില്‍ ജീവിക്കേണ്ടത്. കോഴിക്ക് പോലും തികയില്ല ഈ ചോറ് .
വരുന്നിടത്ത് വച്ച് കാണാം എന്നു കരുതി വട്ടചെമ്പ് ചെരിച്ച്പിടിച്ച് കയില്‍ കൊണ്ട് ചോറ് വടിച്ചെടുത്ത് ഒരു പ്ലൈറ്റില്‍ നിക്ഷേപിച്ചു, എന്നിട്ട് അടുത്ത പാത്രത്തിലേക്ക് തിരിഞ്ഞു , മീന്‍ കറിയായിരുന്നു രക്ഷപെട്ടു .
ഒരു തവി കറിയെടുത്ത് ചോറിനു മുകളില്‍ ഒഴിച്ചു . ശ്ശോ വേണ്ടായിരുന്നും ഒന്നാമത് കുറച്ച് ചോറുള്ളൂ അതിനു മുകളിലൂടെ കറിചെന്നപ്പോ ചോറുമുഴുവനും പ്ലൈറ്റിന്റെ നാലുപാടും ഒലിച്ച് പോയി.
ശാസ്ത്രപ്രദര്‍ശനത്തിനു കുട്ടികള്‍ നടക്കുന്നത് പോലെ ഞാന്‍ അടുത്ത മൂടിവച്ച പാത്രത്തിനരികില്‍ എത്തി തുറന്നു നോക്കി . ഒരു മുസ്ലീ കറിയാണ് വെണ്ട”ക്ക” മെഴുക്ക് പുരട്ടിയെന്ന് ചില ദേശക്കാര്‍ പറയും ചിലര്‍ തോരന്‍ എന്ന് പറയും ഞാനും ഞങ്ങളും ഉലത്ത് എന്ന് പറയും .
അതും കുറച്ചെടുത്ത് പ്ലേറ്റില്‍ ഇട്ടു ഇനിയുള്ളത് മൂടിവച്ച് ഒരു ചെറിയ പ്ലേറ്റ് ആണ് അതെന്താണെന്നറിയാനുള്ള ഉല്‍കണ്ട വ്യഥ, ത്വര ,ആകാംഷ ,വ്യാഞ്ചന എല്ലാം കൂടി എന്റെ ഹ്രിദയത്തില്‍ താളം ഇടാന്‍ തുടങ്ങി ..........
ന്ത് ഓലമടലോ ഒന്നൂടെ സൂക്ഷിച്ച് നോക്കി ഓലമടല്‍ തന്നെ ... വീണ്ടുംവീണ്ടും നോക്കിയപ്പോഴാണു മനസിലായത് ഒരു വലിയ മുഴുവന്‍ മീനിന്റെ മുള്ള് ....
ഒരു ചെറിയ ഫ്ലാഷ്ബാക്ക് ....
ആദ്യം ആദ്യം വന്നവര്‍ ഓരൊരുത്തരുടേയും ഓഹരിയായ വറുത്ത മീനെടുക്കും അത് കൂടാതെ മറ്റുള്ളവരുടെ ഓഹരിയില്‍ നിന്നും അല്പം നുള്ളിയെടുക്കും എന്നാലെ ഗള്‍ഫുകാരന്‍ ആവുകയുള്ളൂത്രേ...
അങ്ങനെ നുള്ളിനുള്ളിയെടുത്ത തെല്ലാം എന്റെ ഓഹരിയില്‍ നിന്ന്. അവസാന്ം മൃതപ്രായനായി കിടക്കുന്ന ഒരു മുള്ള് എനിക്കായി അവശേഷിച്ചു.......
ഇതിന്റെ ബാക്കി ഭാഗം നിങ്ങള്‍ക്കായി ഇനിയും അവശേഷിക്കുന്നു..........
ഷഫീര്‍ പുവത്തുംകടവില്‍
തുടരും...
No comments:
Post a Comment