എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ്ജീവിതം
ഭാഗം എട്ട്
കമ്പനി ..... അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫ്...എല്‍ എല്‍ സി.
പച്ചനെല്‍ക്കതിരിന്റെ എമ്പ്ലം . രാവിലെ റൂമിന്റെ അടുത്ത് കമ്പനി വണ്ടിവരും.. പിക്കപ്പ് [ ഇവിടുത്തെ ടെമ്പോ ] അതിലാണേല്‍ കയറാന്‍ വലിയ പാടും . ഈയുള്ളവനു ഉയരം ഇല്ലാല്ലോ അതിനാല്‍ ഒരു പ്രത്യേക ശൈലിയില്‍ കയറിയാലേ എനിക്ക് മുകളിലേക്ക് കാലെത്തുകയുള്ളൂ...
ന്റെ റബ്ബേ വല്ലാത്തൊരു ചെയ്ത്തായിപോയി.....കാലെടുത്ത് ഒറ്റപൊക്ക് കീര്‍ കീര്‍ എന്നൊരുശബ്ദം ...ന്താ നോക്കുന്നത് കിഴക്ക് വെള്ളകീറിയതല്ല. പാന്റിന്റെ മൂടു കീറിയതാണു.
ഇന്ന് മെഡിക്കലിനു പോകണം പറവൂരുള്ള ഒരു ഷഫീഫും ഞാനും പിന്നെ മാമ്പ്രയിലുള്ള സലാമും . എനിക്ക് പുതിയ വിസയാണു അതിനാല്‍ ഞാനും അവര്‍ക്ക് റിന്യൂവല്‍ ആണു. ഞങ്ങള്‍ ഫുഡ് കമ്പനിയാണു അതിനല്‍ പരിശോധിക്കേണ്ട അയ്റ്റങ്ങല്‍ ഇതൊക്കെയാണു. മലം , രക്തം, പിന്നെ സാദാരണ ചെയ്യുന്നതെല്ലാം............
തലേന്ന് തന്നെ ഓഫീസില്‍ നിന്നും വിവരം കിട്ടിയതിനാല്‍ രാവിലെ തന്നെ ഡ്യൂട്ടിക്ക് വന്നിട്ട് ഹാജര്‍ കാര്‍ഡ് പഞ്ച് ചെയ്തിട്ട് പോകണം എന്നും മൂന്ന് പേരും കൂടി ചട്ടം കെട്ടിയിരുന്നു.
കൂടെ മറ്റൊരു കാര്യവും മെഡിക്കള്‍ എടുക്കുന്നിടത്ത് ചിലപ്പം മലം എടുക്കനുള്ള സൌകര്യം ഉണ്ടാവില്ല അതിനാല്‍ റൂമില്‍ നിന്നും തന്നെ സാദിച്ച് ഏടുത്തോണ്ട് വരണം .അനുജന്റെ ലാബില്‍ നിന്നും [ അവനു അത്സലാമ ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യന്‍ ആണു.] മൂന്ന് ചെറിയ കുപ്പി വാങ്ങി ഞാന്‍ രണ്ടെണ്ണം അവര്‍ക്ക് കൊടുത്ത് ഒരെണ്ണം ഞാനും കൈക്കലാക്കി
എല്ലാവിധ സന്നാഹങ്ങളോടെ ഞങ്ങള്‍ ടാക്സിയില്‍ പുറപ്പെട്ടു . പാക്കിസ്ഥാനിയുടെ ടാക്സി. കിതര്‍ ജാതേ ? പാക്കിസ്ഥാനിയുടെ ചോദ്യത്തിനു സലാം ഉത്തരം നല്‍കി സെന്റ്രല്‍ ഹോസ്പിറ്റല്‍...രണ്ടക്ഷരം ഹിന്ദി പറഞ്ഞഭവം സലാമിന്റെ മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിഞ്ഞു.
ഞാന്‍ പുതിയത് അവര്‍ മൂന്ന് കൊല്ലം ആയവര്‍ . പട്ടാണിയും സലാമും അടിച്ച് കയറുകയാണു. പട്ടാണിയുടെ ചോദ്യങ്ങളും സലാമിന്റെ ഉത്തരങ്ങളും . അപ്പോള്‍ ഒരുകാര്യം എനിക്ക് മനസിലായി സലാം വെറുതെയാണു . അവനു കാര്യമായൊന്നും അറീല്ല എന്നെ കാണിക്കാനാണു ഇതെല്ലാം ...
സെന്റ്രല്‍ ഹോസ്പിറ്റല്‍ ഷരീഫ് ആദ്യം മെഡിക്കലിനും കയറി , സലാം നിന്നു വിയര്‍ക്കുന്നു , ങും എന്ത് പറ്റി ? പോകറ്റില്‍ നിന്നും മലം പൊതിഞ്ഞ് വച്ച കവര്‍ ടാക്സിയില്‍ മിസ്സായി......
പോരേ പൂരം....
അവിടെ അതിനുള്ള സൌകര്യവും ഇല്ല. അവസാനം ഒരുകാലികുപ്പി സഘടിപ്പിച്ച് എന്റെ മലത്തിന്റെ പകുതി അവനു കൊടുത്തു. അബൂദാബിയിലെ എന്റെ ആദ്യത്ത് ബിസിനസ്.....
അതിനു പകരമായി എന്റെ ടാക്സികൂലിയുടെ ഷേയര്‍ അവന്‍ കൊടുത്തോളാം എന്നു പറഞ്ഞു.
അടുത്തതെ എന്റെ നമ്പര്‍ ആയതിന്റെ പേരില്‍ ഞാന്‍ ടെസ്റ്റിനു പോയി അടുത്തത് സലാമും. സലാം തിരിച്ചെത്തുന്നത് വരേയും എന്നോട് നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു.
മൂന്നിന്റന്നു മെഡിക്കല്‍ റിസള്‍ട്ട് വന്നു. ഒരേ ലാബ് ഒരേ മലം..ആളുമാത്രം രണ്ട് പക്ഷെ മലം പരിശോധനയില്‍ സലാം ഫെയില്‍ഡ് ആയി.......
തുടരും.....
ഷഫീര്‍ പുവത്തുംകടവില്‍
No comments:
Post a Comment