എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫുജീവിതം
ഭാഗം നാല്
ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇത് വൈക്കോലും പുല്ലുമൊന്നും അല്ല എന്നറിയാം....
നാട്ടിലായിരുന്നപ്പോള്‍ ആരേയും കൂസാതെ ആരുപറഞ്ഞതും കേള്‍ക്കാതെ നടന്നപ്പോള്‍ ഈ വക ബുദ്ധിമുട്ടുകള്‍ എന്റെ തലയില്‍ വന്ന് വീഴും എന്ന് സ്വപ്നേപീ വിചാരിച്ചിരുന്നില്ല.
എന്തായാലും പെട്ടു ഇനി പെടച്ചിട്ട് കാര്യം ഇല്ല വരുന്നിടത്ത് വച്ച് കാണുക തന്നെ......
....
ഡബിള്‍ വേഷ്ടിയും ഈറന്‍ വേഷത്തിലുള്ള എന്റെ നില്പും കണ്ടപ്പോള്‍ മേല്‍ പറഞ്ഞ “ക്ക “ എന്നെ തന്നെ നോക്കി നില്‍ക്കയാണ്. എന്നെ തന്നെ ഇങ്ങനെ നോക്കണ കണ്ടപ്പോള്‍ എനിക്കോരു സംശയം ടീയാനെ ഞാന്‍ ഇതിനുമുമ്പു ഈ റൂമില്‍ കണ്ടിട്ടില്ല .. അതായത് പരിചയപെട്ടിട്ടില്ല .. ആളിപ്പോഴും എന്നെ തന്നെ നോക്കിനില്‍ക്കയാണു .ദാരാപ്പ ഈ പുതിയ കക്ഷി ഞാന്‍ ചിന്തിച്ചു എനിക്കു ചിന്തിക്കാലോ ന്യായം എന്റെ പക്കല്‍ ആണ്... മൂപ്പിത്സും ചിന്തിച്ചു ആയാള്‍ക്കും ഉണ്ട് ന്യായം...
ഞാന്‍ ബാത്ത്രൂം ഒഴിയുന്നതും കാത്താണു ടിയാന്റെ നില്പ് എനിക്കത് ഒട്ടും മനസിലായും ഇല്ല . അപ്പോള്‍ എനിക്കൊരു സംശയം സമയം രാവിലെ യാണേങ്കിലും നേരം വെളുത്തിട്ടില്ല ആരും എഴുന്നേറ്റിട്ടും ഇല്ല തൊട്ടപ്പുറത്തെ ബാത്ത് റൂമില്‍ ആരോ ഉണ്ടെന്ന് തൊന്നുന്നു വെന്റിലേറ്ററിലൂടെ ലൈറ്റ് കാണാം ഇനി ഇയാളെങ്ങാനും എന്റെ ചാരിത്ര്യം കവര്‍ന്നെടുത്താലോ....ആലോചിക്കാ
അന്ന് ഡ്യൂട്ടികഴിഞ്ഞ് വന്നപ്പോള്‍ അനുജനോട് വിവരം പറഞ്ഞു . അപ്പോള്‍ അവന്‍ പറഞ്ഞ് രാവിലെ ഡ്യൂട്ടീക്ക് പോകുന്നവര്‍ നേരത്തെ എഴുന്നേല്‍ക്കും അതിനാല്‍ റ്റൈം കണക്കാക്കി വേണം ഏഴുന്നേല്‍ക്കാന്‍..... ഗള്‍ഫില്‍ എത്തിയതിന്റെ പേരില്‍ വേറൊന്നുകൂടി പടിച്ചും .
നാട്ടിന്‍ പുറത്ത് നമ്മള്‍ പണിക്ക് പോകുന്നു എന്നു പറയുന്നത് ഇവിടെ ഡ്യൂട്ടിയായി....ഡ്യൂട്ടിയെന്ന്
ആദ്യ ദിവസം ഞാന്‍ ഡ്യൂട്ടികഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ സമയം 3.30 പി എം...എനിക്ക് ഡ്യൂട്ടി 3.00 പി എം വരേയുള്ളൂ...ഞാന്‍ റൂമില്‍ എത്തിയപ്പോള്‍ റൂമില്‍ എല്ലാവരും കിടന്നുറങ്ങുന്നു.
തെന്ത് മറിമായം രാവിലെ ഞാന്‍ പോകുമ്പോഴും ഇവര്‍ കിടന്നുറങ്ങുന്നു ദേ ദിപ്പഴും കിടന്നുറങ്ങുന്നു. ഇനി ഇവര്‍ ഇന്നെഴുന്നേറ്റില്ലെ ഒരു സംശയം ....
ആരോടാ ഇതൊന്ന് ചോദിക്ക്യാ ... വേണ്ട കാലത്തെ അനുഭവം തന്നെ ഒരുവല്ലാത്തതാണു...അനുജന്‍ അപ്പുറത്തിരുന്ന് ടി വി കാണുന്നുണ്ടായിരുന്നു. അവനോട് തന്നെ വിവരം ചോദിച്ചു .
അപ്പഴല്ലെ മ്മടെ പുളുസൂ കാര്യം മനസിലായത് ആ കിടന്നുറങ്ങുന്നവര്‍ക്ക് ഗവര്‍മെന്റ് ജോലിയാണ് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ......
ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോള്‍ അനുജന്‍ പറഞ്ഞു കിച്ചണില്‍ [ ഗള്‍ഫില്‍ വന്നപ്പോള്‍ അടുക്കള്‍ കിച്ചണ്‍ ആയി ] ഭക്ഷണം ഉണ്ട് എടുത്ത് കഴിച്ചോളാന്‍ ....എന്റെ ആദ്യത്തെ കിച്ച്ണ്‍പ്രവേശനം ഒരു സ്ലാബിന്റെ മുകളില്‍ ഒരു ഗ്യാസ് സ്റ്റൌ ഇരിക്കുന്നും പണ്ട് അത് വാങ്ങിയിരുന്നപ്പോ സ്റ്റീല്‍ ആയിരുന്നു എന്നു കുറേ നാളുകള്‍ക്ക് ശേഷം ആരോ പറഞ്ഞറിഞ്ഞു..
വെറ്റില കറപിടിച്ച പല്ലിന്റെ പോലൊരു സാധനം അതാണു സ്റ്റൌ .. അതിന്റെ മുകളില്‍ സേഫ്റ്റീ ടാങ്കിന്റെ റിങ്ങ് വലുപ്പത്തില്‍ ഒരു അലൂമിനിയം വട്ടക അതില്‍ ആണു ചോറുവക്കുന്നത്..
ഏകദേശം ഒരു ചാക്കരി വേണ്ടി വരും അതില്‍ ചോറ് വക്കണമെങ്കില്‍ .... ഫുള്‍സ്പീഡില്‍ വെള്ളം തിരിച്ചിട്ടാല്‍ ആ പാത്രം നിറയാന്‍ ഒരുമണിക്കൂര്‍ വേണ്ടിവരുമത്രേ...
അടുക്കളയും വിശേഷങ്ങളുമായി നാളേ കാണാം........
ഷഫീര്‍ പുവത്തുംകടവില്‍
No comments:
Post a Comment