എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം
ഭാഗം ആറ്
അങ്ങനെ ഏകദേശം ഒരാഴ്ചത്തെ പരിശ്രമം കൊണ്ട് റൂമുമായിട്ടുള്ള കഷ്ടതകളെ പൊരുത്തപെട്ടു തുടങ്ങി എന്ന് വേണേല്‍ പറയാം . കഷ്ടപാട് മാറിയൊന്നും ഇല്ലാട്ടോ....
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് സംസാരിക്കാന്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി.അതിനു എന്‍റെ നാവ് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് . ആ നാവുതന്നെ എന്നെ ചതിച്ചിട്ടും ഉണ്ട്.
ഞാന്‍ പുതിയത് അല്ലെ എന്‍റെ മുന്നില്‍ എല്ലാവരും ഹിന്ദിയില്‍ സംസാരിക്കും അതും എന്നെ തന്നെ കളിയാക്കിയിട്ട്. ഞാന്‍ പൊട്ടെന്‍റെ പോലെ ഇരിക്കും . അതിനു എനിക്ക് പ്രത്യേക ട്രയിനിങ്ങിന്‍റെ ആവശ്യം ഒന്നും വേണ്ടിവന്നില്ല എന്നെ കണ്ടാല്‍ തന്നെ ഒരുപൊട്ടന്‍റെ എല്ലാഭാവവും ഉണ്ട്.
“ അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫ് “ ല്‍ ല്‍ സി. ഇതാണു എന്റെ കമ്പനി . അതൊരു വേറെ ലോകം . പട്ടാണികളും ബംഗാളികളും എന്തിന് മലയാളികള്‍ അടക്കം എല്ലാമുണ്ട്. എന്നെ കണ്ടപ്പോള്‍ എല്ലാവരും അമ്പലപറമ്പില്‍ മരണകിണര്‍ കാണാന്‍ വന്ന് നില്‍ക്കുന്നത് പോലെ വട്ടം കൂടി.
തെന്ത് ജീവി എന്ന മട്ടില്‍ ആണു എല്ലാവരും എന്നെ കണ്ടത്. എന്റെ പൊക്കക്കുറവിനെ ഞാന്‍ ശപിച്ച ദിവസം അതുമാത്രമായിരുന്നു.ഫുഡിന്റെ പാക്കിങ്ങ് ആണു ആ കമ്പനിയില്‍ . എല്ലാം മടിയന്മാര്‍ ... ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുന്ന കൂട്ടം . അങ്ങനത്തെ ഒരു ലോകത്തേക്ക് ആണു എന്റെ രംഗപ്രവേശം. മലപ്പുറം കാരന്‍ മമ്മു,മാമ്പ്രയിലുള്ള സലാം, പച്ചകള്‍ [ എന്നാല്‍ പാക്കിസ്ഥാനികള്‍ ] ഞാന്‍ പരിചയപെട്ടിട്ടുള്ളതില്‍ ഏറ്റവും തല്ലിപ്പൊളികള്‍ .അടുത്തത് ബംഗാളികള്‍ , പിടിച്ചതിലും വലുത് അളയില്‍ ഉണ്ട് എന്ന ഭാവം ഉള്ളവര്‍ പിന്നെ ആന്ത്രാപ്രദേശ്കാര്‍ രണ്ട് പേര്‍ അങ്ങനെ പോകും പട്ടിക...................... ഇനി പിന്നെ എഴുതാം പിന്നെയെഴുതാം ഷഫീര്‍ പുവത്തുംകടവില്‍ .
No comments:
Post a Comment