Saturday, 19 October 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം 

ഭാഗം പത്ത്

                                                                         ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു.......
അബൂദാബിയിലെ എന്റെ ദിനങ്ങളും കൊഴിഞ്ഞ്പോയ്കൊണ്ടിരുന്നു..
രാവിലെ കമ്പനിയിലേക്ക് പുറപ്പെടും ഉച്ചതിരിഞ്ഞ് റൂമിലേക്കും.........ഉച്ചക്കുള്ള ഭക്ഷണത്തോട് ഞാന്‍ തികച്ചും പൊരുത്തപെട്ടു തുടങ്ങി.....ഈ ജീവിതത്തിനിടയില്‍ ഒരു കാര്യം എനിക്ക് മനസിലായി ഫ്ലാറ്റിലുള്ള ആളുകള്‍ക്ക് പൊതുവേ ജോലിക്ക് പോകുന്നതിനേക്കാളും താത്പര്യം ഭക്ഷണത്തോടാണെന്ന്..
കുബ്ബൂസ്.......അതു തിന്നാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍.....വട്ടത്തിലുള്ള ഒരു വലിയ ചപ്പാത്തി....ഉപ്പില്ല രുചിയില്ല...എടുത്ത് പറയാന്‍ ഒന്നുമില്ലാത്തൊരു വസ്തു... നല്ല വലിപ്പമുള്ള ഒരു വട്ടത്തിലുള്ള വസ്തു....നാമം കുബ്ബൂസ്.....
ഇതിന്റെ യൊപ്പം ഒരു കറിയും ചേര്‍ച്ചയില്ല.....വിശപ്പിന്റെ മാസ്മരീകതയില്‍ തിന്നാം അത്ര തന്നെ...
രാത്രി അതാണു ഭക്ഷണം  കുബ്ബൂസ്  ...ഇറച്ചിക്കറിയും കുബ്ബൂസും...എനിക്കും കിട്ടിഒരെണ്ണം...ആദ്യമായി ഞാന്‍ അത് കയ്യിലെടുത്തു....കവുങ്ങിന്റെ പാളപോലുള്ള ഒരു സാധനം....വട്ടം വളഞ്ഞിരിക്കുന്നവര്‍ അതിനെ കീറി പീസ് പീസ് ആക്കു വെട്ടുതുടങ്ങി....എന്റെ ഓഹരി ഞാന്‍ സെന്ററില്‍ പിടിച്ച് കീറി...ഹാര്‍ഡ്ബോര്‍ഡ് പേപ്പര്‍ കീറുന്ന ശബ്ദത്തോടെ അതു രണ്ടു കഷമായി...
മുന്നില്‍ വട്ടംവളഞ്ഞിരിക്കുന്നവര്‍ ചകിരിക്ക് വേണ്ടി തൊണ്ട്തല്ലുന്ന മിഷ്യനില്‍ പൊതിമടല്‍ ഇടുന്നത് പോലെ വായിലേക്ക് തള്ളികയറ്റികൊണ്ടിരിക്കൂന്നു, എനിക്കുണ്ടോ ഇത് വയറ്റിലേക്ക് ഇറങ്ങൂന്നു..?
ഈ സാധനം നാലെണ്ണം വരെ തിന്നുന്ന ഹാജിമാര്‍ ആഫ്ലാറ്റില്‍ ഉണ്ടായിരുന്നു..
തിന്നുന്ന കാര്യത്തില്‍ ഇവര്‍ക്ക് ആരോടൊക്കെയോ പ്രതികാരം തീര്‍ക്കുന്നത് പോലെയാ എനിക്ക് തോന്നിയത്...അത് കഴിഞ്ഞ് ഭ്ഹേ ഭ്ഹേ എന്ന് ഒരേമ്പക്കം ഇട്ട് അവര്‍ എഴുന്നേറ്റ് പോയി....ഞാനും എന്റെ കുബ്ബൂസും കറിയും വിധിയെ പഴിച്ച് കൊണ്ട് കുറേനേരം അങ്ങിനെ ഇരുന്നു.....
കാലങ്ങള്‍ അങ്ങിനെ കൊഴിഞ്ഞ് നീങ്ങവേ...ബലദിയ ....ഹ ഹ ഹ ഘ്വഹാ....എന്നാല്‍ മുനിസിപാലിറ്റി....യുദ്ധഭൂമി എന്ന ചിത്രത്തില്‍ ബാലന്‍ കെ നായരുടെ വേഷത്തില്‍ വരുന്നു....അബൂദാബിക്കാരുടെ ഏറ്റവും വലിയ ശത്രുവാണു ബലദിയ......എപ്പോള്‍ എങ്ങിനെ ഏതുരൂപത്തില്‍ രാത്രിയോ പകലോ ആക്രമിക്കുക എന്നു പറയാന്‍ പറ്റില്ല....ആ പേരിലുമില്ലേ ഒരു ഭീകരത.....ആ ശത്രു ഒരശിനിപാതം പോലെ ഞങ്ങളുടെ  ബില്‍ഡിങ്ങിലും എത്തി......ഒരു രാത്രിയില്‍ സമയം പതിനൊന്നേ പ്തിനൊന്ന്.......പീ എം.....
                                                                                                                       തുടരും
ഷഫീര്‍ പുവത്തുംകടവില്‍

No comments:

Post a Comment