എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം
ഭാഗം ഏഴ്
ഭാഗം ഏഴ്
ഫ്ലാറ്റില്‍ ഭക്ഷണം വക്കുവാന്‍ മലപ്പുറത്തുകാരന്‍ ഒരു മുസ്തഫ . പേരുവിളിക്കാന്‍ പാടില്ല “ഉസ്താദ് “ എന്നാണു വിളിക്കേണ്ടത്. ഇവിടെ മദ്രസയില്‍ പഠിക്കുമ്പോള്‍ പഠിപ്പിക്കുന്നയാളെയാണു ഉസ്താദ് എന്നു വിളിച്ചിരുന്നത്.അബൂദാബിയില്‍ എത്തിയപ്പോല്‍ കഥമാറി .... ഉസ്താദിന്റെ എല്ലാ കറികള്‍ക്കും ഒരേ രുചി പപ്പടം വറുത്താല്‍ മീന്‍ പൊരിച്ച ടേസ്റ്റ്, മീന്‍ പൊരിച്ചാല്‍ കുഴപ്പം ഇല്ല, തോരന്‍ ഇങ്ങനെ ഉള്ള എല്ലാത്തിനും മിന്‍ പൊരിച്ചതിന്റെ ടേസ്റ്റ്. ഈ പഹയന്‍ എല്ലാത്തിനും ഒരു എണ്ണതന്നെയാ ഉപയോഗ്ഗിക്കുന്നത്.
മുഴുവനും ഉസ്താദിനെ കുറ്റം പറയാന്‍ കഴിയില്ല. മെനു തയ്യാറാക്കുന്നത് കണ്ണൂര്‍ കാരന്‍ ഹംസഹാജി. ഒരു അതികായകന്‍ എന്തിനും പോന്നവന്‍ , ചുരുക്കം പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഹാജി വരും . അറബി മലയാളം പോലെ പറയുന്നവന്‍ , എന്നാല്‍ മലയാളം മര്യാദക്ക് അറിയുകയും ഇല്ല . ഉസ്താദിനു അന്നാന്നത്തെ മെനു രാവിലെ തന്നെ എഴുതിയിട്ട് കിച്ചണില്‍ തൂക്കിയിട്ടിരിക്കും
ഞാന്‍ ചെന്നതിന്‍റെ നാലാം നാള്‍ ഉച്ചക്ക് എല്ലാവരും ഭക്ഷണത്തിനു വരുമ്പോള്‍ ചോറും മീന്‍ കറിയും മാത്രമുള്ളൂ...
ദിവസവും ചോറും മീന്‍ കറിയും തോരനും പപ്പടവും മീന്‍പൊരിച്ചതും ഉണ്ടാവും . അന്നത്തെ ദിവസം എന്ത് പറ്റിയാവോ ? ഹംസഹാജി മെനു റെഡിയാക്കി എഴുതിവച്ചിട്ടുണ്ടായിരുന്നു.
“ ജനം ഞെട്ടി എന്ത് വിളി ഉസ്താദിനെ ചാവക്കാട്ടുകാരന്‍ കുഞുമുഹമ്മ്ദിക്കാടെ ഗര്‍ജനം” പിന്താങ്ങാന്‍ ബദിയ എന്ന വേറൊരുത്തന്‍
ഉസ്താദ് : ഞാന്‍ എന്ത് ചെയ്യാനാണു നിങ്ങള്‍ ആ മെനു എഴുതിയ കടലാസ് ഒന്ന് വായിച്ച് നോക്കൂ...
മെനു ഇങ്ങനെ ...ഉസ്താദിനു ഹാജിക്ക
ചോറ് , മീന്‍ കറി...
പിന്നെ അടുത്ത വരി മീന്‍പൊരി , പപ്പടം , തോരന്‍ വേണ്ട ....
വെണ്ടക്കയെ വെണ്ട എന്നാണു അഭിസംഭോധന ചെയ്യാറ് എന്നാല്‍ ഹാജിക്ക എഴുതിയപ്പോള്‍ വേണ്ടാ എന്നായി എന്നു മാത്രം
No comments:
Post a Comment