എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം
ഭാഗം രണ്ട്
അബൂദാബിയിലെ മെയിന്‍ സിറ്റി എന്ന് വിളിച്ചോതുന്ന നാദിസിയാഹ് ടൂറിസ്റ്റ് ക്ലബ്ബ് എന്നാണു ഇതിന്റെ ഇംഗ്ലീഷിലുള്ള അര്‍ത്ഥം മലയാളത്തില്‍ ഇതിനു അര്‍ത്ഥം ഇല്ല . കാരണം മലയാളം അങ്ങനത്തെ ഒരു ഭാഷയാണല്ലൊ ..ഒന്നിനും ഒരര്‍ത്ഥവും ഇല്ലാത്ത ഭാഷ....
നാദീസീയായിലുള്ള ഡല്ലാസ് ഹോട്ടലിനു മുകളിലുള്ള അഞ്ചാമത്തെ നിലയിലെ 504 ആം നമ്പര്‍ ഫ്ലാറ്റ്...ഒരു കൊച്ചു കേരളം എല്ലാജില്ലക്കാരും ഉണ്ടെന്ന് തോന്നുന്നു.....എന്നെ എന്റെ അനുജന്‍ ആ ഫ്ലാറ്റിലേക്കാണ്‍ കോണ്ട് പോയത് അവന്‍ അവിടെയാണു താമസം....
രാത്രി ഏകദേശം രണ്ടുമണിയ്യോടെ ഞങ്ങല്‍ ഫ്ലാറ്റില്‍ എത്തി അനുജന്‍ പോകറ്റില്‍ നിന്നും താക്കൊല്‍ എടുത്ത് ഫ്ലാറ്റ് തുറന്നു .
ഇപ്പോള്‍ ഞാന്‍ താക്കോല്‍ എന്നു പറയട്ടെ കാരണം ഞാന്‍ ഇപ്പോഴും ആ പഴയ ഷഫീര്‍ തന്നെ യാണു ഇന്നു വന്നിട്ടല്ലെ ആയുള്ളും നാളെമുതല്‍ ഞാന്‍ അല്‍ ഷഫീര്‍ ആകും .
ഫ്ലാറ്റ് തുറന്ന് ഒരിടനാഴി രണ്ട് സൈഡും ഓരോ നിലകണ്ണാടി ചുമരില്‍ ഒട്ടിച്ച് വച്ചിട്ടുണ്ട് .... അവിടെ നിന്നും ആദ്യത്തെ റൂം വിട്ട് രണ്ടാമത്തെ റൂം അനുജന്‍ മില്ലെ തുറന്നു...തുറന്നാല്‍ മാത്രം മതി അടക്കല്‍ തന്നെ ആയിക്കോളും..കീര്‍കീര്‍ ങ്ങീരീരീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു .
ഒരു സെക്കന്റ് ഞാന്‍ ഞെട്ടിപ്പോയി .ത്രിശ്ശുര്‍ രാഗത്തില്‍ ജുറാസിക് പാര്‍ക്ക് പടം കണ്ട ഒരു പതീതി .. അതിനുള്ളില്‍ കിടന്നുറങ്ങുന്ന മൂന്നു അന്തേവാസികളുടേ കൂര്‍ക്കം വലിയാണു ആ പ്രദേശം മുഴുവനും .... എന്തുതരം ശബ്ദം ആണേന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല .
തല്‍ക്കാലം എനിക്ക് കിടക്കാന്‍ സ്ഥലം ഇല്ല ഞങ്ങള്‍ രണ്ടാളുമൊരുകട്ടിലില്‍ കിടന്നു.
രാവിലെ എനിക്ക് ഡ്യൂട്ടി 6.30 നു ആണു . 5 മണിക്ക് മാമ കാറുമായി താഴെവരും അപ്പം രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയാവണം. രാവിലെ തന്നെ എഴുന്നെറ്റു . ആ ശീലം എനിക്ക് നേരത്തെ ഉണ്ട് അതിനാല്‍ അങ്ങ്നൊരു ശീലം പടിക്കേണ്ടിവന്നില്ല .......
എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപോയ്യീ എന്റെ സകല നാഡീഞരമ്പുകളും മരവിക്കുന്ന ഒരു കാഴ്ചയാണു ഞാന്‍ കണ്ടതി ഒരാള്‍ ഒരുമൂലയില്‍ ഇരുന്ന് വായിലേക്ക് എന്തോ തള്ളികയറ്റുന്നു... തെന്താപ്പാ ഇത് എന്നു തോന്നുകയും ചെയ്തു........
പിന്നീടാണു എനിക്ക്മനസ്സിലായത് അവന്റെ പേരു സമീര്‍ എന്നാണെന്നും അവന്‍ കരൂപ്പടന്ന കാരനാണെന്നും അവന്‍ തള്ളികയറ്റികൊണ്ടിരുന്നത് “ സമൂന “ എന്ന് പറയപ്പെടുന്ന ഒരുതരം ബന്ന് ആണേന്നും ...
ആ ഫ്ലാറ്റില്‍ ആദ്യദിവസം തന്നെ വേറൊന്നുകൂടി എനിക്ക് പഠിക്കാന്‍ കഴിഞു... ആരുടെ പേരുപറഞ്ഞാലും കൂടെ അവസാനം “ ക്ക “ എന്ന് ചേര്‍ത്ത് പറയണം എന്നും എന്നാലെ ഗള്‍ഫികാരനാവത്രേ....
പച്ചക്കറികളുടെ പേരു പറയണതുപോലെ .. കൈപക്ക , പവക്ക. മുരിങ്ങക്ക .....കുഞ്ഞുമുഹമ്മദ്ക്ക . ബാവുക്ക, ഹംസക്ക ഇങ്ങനെ പറയണം അല്ലേല്‍ ഗള്‍ഫ് കാരനാവൂല്ല....
ഇന്നു കുറേയായി അധികം ആയാല്‍ വായിക്കാന്‍ ബുദ്ധിമുട്ടാകും ബക്കി അടുത്ത ദിവസം എഴുതാം തുടരും.......
******************************
ഷഫീര്‍ പുവത്തുംകടവില്‍
No comments:
Post a Comment