എന്റെ വള്ളിവട്ടം....
ഭാഗം നാല്
ഭാഗം നാല്
കാര്യങ്ങള്‍ കൈ വിട്ടു പോകുന്നത് പോലെയാണ് എപ്പോഴും തോന്നിയിട്ടുള്ളത്. ഇരുമ്പ് ഉലക്കവിഴുങ്ങിയിട്ട് ചുക്കുംവെള്ളം കുടിച്ചവന്റെ അവസ്ഥ എന്നൊല്ലെ പറയുന്നത് പോലെ എന്നും വേണേല്‍ പറയാം.
ഒരുപാട് ഭീകന്മാര്‍ താമസിക്കുന്ന ഒരു പ്രദേശം ആണു വള്ളിവട്ടം വില്ലേജിലെ ബൈപ്പാസ്സ് റോഡും അതിനു ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളും.
ഒരു തീവ്രവാതിയും അക്കൂട്ടത്തില്‍ ഉണ്ട്. എന്റെ തന്നെ മൂത്താപ്പയാണത്.മൂപ്പിലാന്‍ ശരീരത്തിന്റെ ഒരു സൈഡ് തളര്‍ന്ന് കിടപ്പില്‍ ആണ്.തളര്‍ വാതം ആണ് അതും തീവ്രമായ വാതം . അതാണു ഞാന്‍ പറഞ്ഞ തീവ്രവാതം.സന്ധ്യ കഴിഞ്ഞാല്‍ ചീവിടുകളുടേയും മാക്രികളുടേയും ശബ്ദമുഖരിതമായ ശബ്ദങ്ങളും രാമന്‍ താമസിച്ചിരുന്ന സമയത്ത് നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളേ കൊണ്ടും സന്ധ്യാ സമയത്തെ അലങ്കരിച്ചിരുന്ന ഒരു സമയം [കാലം] ഇവിടുള്ളവര്‍ക്കുണ്ടായിരുന്നു.
വള്ളിവട്ടം വില്ലേജോഫീസ് . ചിലവീടുകളില്‍ പറമ്പിനെ ഏതേലും മൂലയില്‍ അവരുടെ ഏതേലും ദൈവത്തിനെ ഇരുത്തിയിരിക്കുന്നത് കാണാന്‍ കഴിയും . മിക്കവാറും ചാത്തന്‍ സ്വാമിയാവാനാണു സധ്യത . ഏകദേശം അതിനോടു തന്നെ ഉപമിക്കാം നമ്മുടെ വില്ലേജാപ്പീസിനേയും.എന്തെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റിനോ മറ്റോ ഒന്നവിടെ പോയി നൊക്കിയാലറിയാം...
സ്വന്തം ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെന്നവന്‍ വില്ലേജാപ്പീസറുടെ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെന്നമാതിരിയുള്ള നോട്ടം ആയിരിക്കും അവിടെ നിങ്ങളേയും കാത്തിരിക്കുക.വേണ്ട ജാതിചോദിക്കരുത് എന്ന ഒരു പരസ്യം വച്ചോട്ടെ കഴിഞ്ഞില്ലെ കൂത്ത്. ഏതാണ്ട് ബിരിയാണീചെമ്പിന്റെ മുകളീല്‍ കയറി നിന്നാലുള്ള അവസ്ഥ .
വള്ളിവട്ടത്തിന്റെ ഭൂ പ്രക്രുതിയെ സുന്ദരമായി അലങ്കരിച്ച ദൈവം തമ്പുരാന്‍ നല്ല മാമ്പഴത്തിലെ പുഴൂവുണ്ടാവുകയുള്ളൂ എന്ന് പറയുമ്പോലെ.... ഇതൊരുതരം ചൊറിയന്‍ പുഴുവായി പോയി എന്റെ ദൈവമേ.....
വാല്‍ കഷണം :......നല്ല ആവോലിയുടെ മുറിച്ച് മാറ്റിയ കഷണം.
ഷഫീര്‍ പുവത്തും കടവില്‍ വള്ളിവട്1
No comments:
Post a Comment