Monday, 21 October 2013

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം

ഭാഗം  പതിനൊന്ന്


                                                                                                      ബലദിയ....വൃത്തിയില്ലാത്ത ഫ്ലാറ്റുകളും പെയ്ന്റ് ചെയ്യാത്ത ബില്‍ഡിങ്ങുകളും ബലദിയ കറണ്ട് കട്ടുചെയ്തു.....ആ സമയത്താണെങ്കില്‍ പ്രകൃതിയില്‍ നരകത്തിലെ ചൂടും..
                                                                  ആര്‍ക്കും ഉറക്കം ഇല്ല ഞാന്‍ മാത്രം സുഖമായി ഉറങ്ങി കാരണം ആരുടേയ്യും കൂര്‍ക്കം വലിയില്ല . അല്ലേല്‍ ജുറാസിക് പാര്‍ക്ക് സിനിമക്ക് പോയപ്രതീതി ആയിരുന്നു...
                                                                   ഫ്ലാറ്റിലെ എല്ലാവരും ആയിട്ട് നല്ലചങ്ങാത്തം ആയതിനു ശേഷം ആണു പൊരിച്ച മീന്‍ എനിക്ക് മുഴുവനായും കിട്ടിതുടങ്ങിയത്.....ബാത്ത്രൂമില്‍ പോകുന്ന കാര്യത്തില്‍ മാറ്റം വരാന്‍ കുറേ നാളുകള്‍ പിന്നേയും എടുത്തു......
അബൂദാബിയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഒരുപാടു ഐറ്റംസ് ഉണ്ട്...ആദ്യമായി എടുത്ത് പറയേണ്ട രണ്ട് വൃത്തികെട്ട ഐറ്റം ആണ് ഒന്ന് പഠാണികള്‍ അഥവാ പാകിസ്ഥാനികള്‍., മറ്റൊന്ന് മൂട്ടകള്‍...
രണ്ടും അറാമ്പിറന്നവര്‍. പിന്നെയുള്ളത് ഫിലിപ്പീനികളും മിസ്രികളും എല്ലാം ഒന്നിനൊന്നു മെച്ചം..
അങ്ങനെയിരിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ആള്‍വരുന്നു. ആര്‍ത്തിയുള്ള ഹാജികള്‍ പുതിയ ഇര കിട്ടിയ സന്തോഷം.....
പക്ഷേ കണക്ക് കൂട്ടല്‍ തെറ്റി വന്നയാള്‍ അബുദാബി സീ പോര്‍ട്ടില്‍ ജോലി നല്ല ശമ്പളം ...ഗവര്‍മെന്റെ ജോലി ..കളിയാക്കിയാല്‍ വിവരം അറിയും..അതിനാല്‍ അയാള്‍ രക്ഷപ്പെട്ടു....
                                        ഇയാളുടെ കെയാറോഫില്‍ ദാ വരുന്നു ഒരു പുതിയ അവതാരം കോഴികോട്ടുകാരന്‍ “ കോയ “.... പേരുപോലെ തന്നെ ഒരു കോയ...പൊതുവേ ഭക്ഷണ പ്രിയന്‍ ....തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.....
സെപ്പറേറ്റ് വച്ച് പിടിപ്പിച്ചവയര്‍ ആളുടെ പേരിനു മാറ്റുകൂട്ടുന്നു.....മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ മൂക്ക് അല്പം മുന്നിലേക്ക് കൂടുതല്‍ തള്ളിനില്‍ക്കുന്നു.... ചുരുക്കം പറഞ്ഞാല്‍ ഹിന്ദി നടന്‍ കാദര്‍ഖാനെ അരുസ്മരിക്കുന്ന രൂപം..ഭക്ഷണം കഴിക്കുമ്പോള്‍ ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്നു.....കോയ .....കോയാക്കയെന്ന് എല്ലാവരും സംബോധന ചെയ്യുന്നു...ചളിനിറഞ്ഞപാടത്ത് ചാടിമറിയുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമില്ലെ ആ ശബ്ദം ആണു കോയാക്ക ഭക്ഷണം കഴിക്കുമ്പോള്‍.....
ആദ്യദിവസം തന്നെ കോയാക്ക എല്ലാവരേയും കയ്യിലെടുത്തു....
                                                                                                                        തുടരും....

No comments:

Post a Comment