Wednesday, 17 September 2014

ചില നേരമ്പോക്കുകള്‍......115

പണ്ടൊരിക്കല്‍ ഞാന്‍ സൂറത്തില്‍ ജോലി ചെയ്തിരുന്ന സമയം....ഒരിക്കല്‍ ഞാന്‍ നാട്ടില്‍ വന്നിട്ട് തിരിച്ച് പോകുന്ന സമയം...തൃശൂര്‍ റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നും രാത്രി 11 മണിക്ക് രാജ്ക്കോട്ട് എക്സ്സ് പ്രസ്സ് . കൂടെ രണ്ട് കൂട്ടുകാര്‍ ഉണ്ട്...

[ കൂട്ടുകാര്‍ ഇന്നും ജീവിച്ചിരിക്കുന്നതിനാലും എന്നെ എടുത്തിട്ട് പെരുമാറാന്‍ കയ്യൂക്കുള്ളതിനാലും അവരുടെ പേര് ഇവിടെ പറയുന്നില്ല..]

കൂട്ടുകാര്‍ എന്നെ സ്റ്റേഷനില്‍ നിറുത്തി പുറത്ത് പോയി എവിടെ നിന്നോ മൂക്കറ്റം കുടിച്ചിട്ടാണു പിന്നെ കയറിവന്നത്...

അഭിമാനത്തിനു കോട്ടം തട്ടാത്ത വിധം രാജ്ക്കോട്ട് എക്സ്സ്പ്രസ്സ് രണ്ട്മണിക്കൂര്‍ ലേറ്റായി വന്നു എസ്സ് ത്രി കോച്ച് നോക്കി ഞാന്‍ ഓടി ...എന്നേക്കാളും സ്പീഡില്‍ കൂടെയുണ്ടായിരുന്നവരും...ഏതോ കശ്മലന്‍ ഉപേക്ഷിച്ച പഴത്തൊലിയില്‍ ചവിട്ടി ഞാന്‍ തെന്നി വീണു...അതോടെ ചെറിയൊരു തലകറക്കവും കാരണം ആരൊക്കെയോ എന്നെ പിടിച്ച് അടുത്തുള്ള ഒരു ചാരുബഞ്ചിലിരുത്തി....

എന്‍റെ അവസ്ഥ കണ്ട് കൊണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ എന്‍റെ റിസര്‍വേഷന്‍ ടികറ്റ് അറ്റുത്ത ദിവസത്തേക്ക് മാറ്റി തന്നു...എന്നിട്ട് എന്നോട് പറഞ്ഞു..വിഷമിക്കേണ്ട ട്ടൊ ..അടുത്ത ദിവസം കയറി പോകാം....

“എന്‍റെ വിഷമം അതല്ല സാറെ എന്‍റെ കൂടെയുണ്ടായിരുന്നവര്‍ ആ ട്രൈനില്‍ കയറി പോയി....അവര്‍ സത്യത്തില്‍ എന്നെ യാത്ര അയക്കാന്‍ വന്നവരായിരുന്നു...“


No comments:

Post a Comment