എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം.....33
തൃശൂര്‍ ലാടവൈദ്യന്‍റെ അരികില്‍ നിന്നും ഒരു വിധം തടിതപ്പിയ ഹാജി എന്തോ ഒരു ഉറച്ച തീരുമാനമായിട്ടാണ് പിന്നീട് കാണപ്പെട്ടത്....
പിന്നീട് ഹാജിയെ കുറേ നാളുകള്‍ക്ക് കാണാതെ ആയി...എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല...
അങ്ങനെയിരിക്കുന്ന ഒരു സമയത്താണു ഹാജി ഒരു പുത്തന്‍ ഉണര്‍വ്വോടെ രംഗപ്രവേശം ചെയ്യുന്നത്....“ഒന്ന് മാറീനെടാ എല്ലാവരും എന്നൊരു ഭാവം” ആ മുഖത്ത് ഉണ്ടായിരുന്നു...പക്ഷേ നടക്കുമ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ടും...വലത് കാല്‍ എടുത്ത് മുന്നോട്ട് വക്കുമ്പോള്‍ അരക്കെട്ട് ഒന്ന് തിരിയുന്നത് പോലെ തോന്നിക്കുന്നു.
ഇതെന്ത് പറ്റി ഹാജിക്കാ...? ..
സഫീറെ തലവേദനക്ക് കുറവൊന്നും ഇല്ല...
അതിനു ഇങ്ങനെ നടക്കുന്നത് എന്തിനാ....?
ഹാജിയില്‍ നിന്നും രസകരമായ ഒരു ഉത്തരം ആണു എനിക്ക് കിട്ടിയത്...ഓപ്പറേഷന്‍ കൂടാതെ മൂലക്കുരു സുഖപ്പെടുത്തി കൊടുക്കുന്നിടത്ത് നിന്ന് ഹാജി പ്രാണനും കൊണ്ട് ഓടി ചെന്നത് ഏതോ ഒരു ആശുപത്രിയില്‍ ആയിരുന്നു...മിതമായ നിരക്കില്‍ റിമൂവ് ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഹാജിയുടെ നെറുകയില്‍ മൂന്ന് നക്ഷത്രങ്ങള്‍ ചുറ്റിക്കളിച്ചു...കൂട്ടത്തില്‍ എടുത്ത് കളയാം എന്ന് പറയുന്നതിനു പകരം റിമൂവ് എന്ന് പറഞ്ഞപ്പോള്‍ ഹാജിയില്‍ അഭിമാനം സടകുടഞ്ഞെഴുന്നേറ്റു.....
ആ ഓപ്പറേഷന്‍ അങ്ങനെ ഭംഗിയായി നടന്നു...പക്ഷേ....മിതമായി രീതിയില്‍ ആയിരുന്നു ഓപ്പറേഷന്‍ എങ്കിലും ....ഓപ്പറേഷന്‍ ഒരു പേരുമാത്രമായിരുന്നു...കുരുക്കള്‍ മുഴുവനും തുരന്നെടുക്കുകയായിരുന്നു എന്ന് ഹാജിക്ക് പിന്നെ മനസ്സിലായി...മലദ്വാരത്തിന്‍റെ തുറന്നടയുന്ന ഷട്ടറിനു കേടുപറ്റി...സാഹിത്യത്തില്‍ പറഞ്ഞാല്‍ പ്രവര്‍ത്തന രഹിതമായി...
ഹാജിക്ക് നിങ്ങള്‍ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല...?
അല്‍പ്പം ദേഷ്യത്തോടെ ഹാജി എന്നോട്...ഇനിയും നിനക്ക് എന്ത് മനസ്സിലായില്ലാന്നാ പറയുന്നത്....എടാ സഫീറേ ...മൂട്ടിലെ വാഷര്‍ പോയി എന്ന്...
ന്‍റെ റബ്ബെ...എന്നില്‍ നിന്നും ഒരു നിലവിളി അറിയാതെ വന്നു...മൂട്ടിലെ വാഷറോ...പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നത് പണ്ടത്തെ സോഡാ കുപ്പിയില്‍ ഇടുന്ന വട്ടത്തിലുള്ള വാഷര്‍ ആയിരുന്നു...ഇനി അങ്ങനെ വല്ലതും ആയിരുന്നോ ഈ ഹാജിയുടേ മൂട്ടിലെ വാഷര്‍.......
ചുളുവില്‍ ഓപ്പറേഷന്‍ നടത്താന്‍ പോയ ഹാജിയെ കുറിച്ചോര്‍ത്തപ്പോള്‍ ചെറിയൊരു വിഷമം വന്നു...
എന്നിട്ട്...? ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു...
എന്നിട്ടെന്താ അതൊരു തലവേദനയായി....അതാ ഞാന്‍ പറഞ്ഞത് തലവേദന എന്ന്...
കൂടുതല്‍ അബൂദാബി വിശേഷങ്ങളുമായ്....നമുക്ക് കാണാം...

No comments:
Post a Comment