ചില നേരമ്പോക്കുകള്‍.....109
Shafeer Poovathum Kadavil ഷഫീര്‍ പുവത്തുംകടവിലിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം...
ഒരിക്കള്‍ ഈ കക്ഷി എറണാകുളത്ത് ഒരത്യാവശ്യത്തിനു പോയി...വള്ളിവട്ടം എന്ന കൊച്ചുഗ്രാമം കഴ്ഞ്ഞാല്‍ പിന്നെ പുറം ലോകം ഇല്ലെന്ന് കരുതിയിരുന്ന കക്ഷിയുടെ സകല പ്രതീക്ഷകളും തെറ്റിച്ചത് എറണാകുളം ആയിരുന്നു...
കൂടെയുണ്ടായിരുന്നവരുടെ കൂടെ എറണാകുളം ചുറ്റിയടിച്ച് തീര്‍ന്നപ്പോള്‍ വിശപ്പ് വയറില്‍ കിടന്ന് താളം കൊട്ടാന്‍ തുടങ്ങി...അങ്ങനെയാ ചെറിയൊരു ഹോട്ടലില്‍ കയറിയത്...
എന്തെങ്കിലും കഴിക്കാനുള്ള ഓര്‍ഡര്‍ കൊടുത്തത് കൂടെ യുണ്ടായിരുന്നവരാ.....അപ്പോഴും ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചിരിക്കുകയായിരുന്നു...

“എന്താടാ നീ ചിന്തിച്ചിരിക്കുന്നത്..?”
കൂട്ടത്തില്‍ മുതിര്‍ന്നവനും ബസ്സിന്‍റെ പൈസ കൊടുക്കുന്നവനുമായിരുന്നവന്‍റെ ചോദ്യത്തിനു ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവര്‍ കൂട്ടത്തോടെ ചിരിക്കുകയായിരുന്നു...ഇന്നും അവരുടെ ചിരിക്ക് കാരണം എന്താണെന്ന് എനിക്ക് പിടികിട്ടുന്നില്ല...
“മുന്നില്‍ ഒരു പ്ലേറ്റില്‍ കുറേ സ്റ്റീല്‍ ഗ്ലാസ്സുകള്‍ കമിഴ്ത്തിവച്ചിരിക്കുന്നു.. വെള്ളം കുടിക്കാനുള്ള ഗ്ലാസ്സുകള്‍...ഞാന്‍ അവരോട് പറഞ്ഞു...എറണാകുളം ഭയങ്കരം തന്നെ..വെള്ളം കുടിക്കാനുള്ള ഗ്ലാസ്സുകള്‍ക്ക് വായപോലും ഇല്ല...എന്നിട്ട് ഞാന്‍ ഗ്ലാസ്സെടുത്ത് തിരിച്ച് പിടിച്ചു ആശ്ചര്യത്തോടെ പറഞ്ഞു...അയ്യോ ഈ ഗ്ലാസ്സിനു അടിത്തട്ടും ഇല്ല”....
No comments:
Post a Comment