പുറത്ത് "X"രൂപത്തിലുള്ള ട്രൌസറും ഇട്ട് ഇസ്തിരിയിടാത്താ ചുളുങ്ങിയ ഷര്‍ട്ടും അണിഞ്ഞ് സ്കൂളില്‍ പോകുന്ന ഒരു കാലം ഉണ്ടായിരുന്നു....
ഷര്‍ട്ടില്‍ ഒന്നോ രണ്ടൊ ബട്ടണ്‍ ഉണ്ടാവുകയില്ല അവിടെ സേഫ്റ്റിപിന്ന് ഉള്ളില്‍ നിന്നും കുത്തി ഗ്യാപ്പ് നികത്തും ....
ട്രൌസറും ഷര്‍ട്ടില്‍ നിന്നും തീരെ മോശമല്ലാത്ത രീതിയില്‍ തന്റെ നിലവാരം നിലനിര്‍ത്താറുണ്ട്...,മിക്കവാറും ട്രൌസറിന്റെ വള്ളി തോളില്‍ നിന്നും
താഴോട്ട് കൈകളിലൂടെ ഇറങ്ങിവരും....ഓട്ടയുള്ള പോക്കറ്റും ...പോക്കറ്റിലെ ഓട്ടയുള്ള ഭാഗം കൂട്ടിപിടിച്ച് ചാക്ക് ചരട് ഇട്ട് കെട്ടും...
കാലില്‍ ചെരുപ്പില്ല....മിക്ക ദിവസവും രണ്ടുകാലിന്റേയും തള്ളവിരലില്‍ ഒരു തുണികെട്ടുണ്ടാകും....
നടക്കുന്ന വഴിയിലെ കല്ലുകള്‍ നമുക്ക് വഴിമാറി തരില്ലല്ലോ...അപ്പോള്‍ നമ്മള്‍ അറിയാതെ അവ തട്ടിതെറിപ്പിക്കും അപ്പോഴുണ്ടാകുന്ന ശിഷ്ടം ആണു ആ തുണികെട്ടുകള്‍...
സിമന്റ്റ് വന്നിരുന്ന പേപ്പര്‍ വൃത്തിയാക്കി പുസ്തകങ്ങളെ നല്ലപോലെ പൊതിഞ്ഞ് കറുത്ത ഒരു റബ്ബര്‍ പുസ്തകങ്ങള്‍ക്ക് മുകളിലൂടെ ഇട്ട് ...പിടിയുള്ള ഒരു ചോറുപാത്രവും ഒക്കെ ആയി സ്കൂളിലേക്കുള്ള യാത്ര.....
കാളവണ്ടിക്കാരന്‍ സുബ്രുചേട്ടന്റെ വണ്ടിയുടെ പിറകില്‍ കൂടി നടക്കും ആസമയം പുസ്തകങ്ങള്‍ കാളവണ്ടിയില്‍ വക്കും ...സുബ്രുചേട്ടന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കുമ്പോള്‍ ആള്‍ അറിയാതെ കാളവണ്ടിയില്‍ തൂങ്ങും...
മഴക്കാലമായാല്‍ സ്ഥിരം പോകാറുള്ള വഴിയില്‍ വെള്ളം നിറയും അവിടെ ഒരു ചെറിയ തോടുണ്ട്....അതിനുമുകളില്‍ ഒരു ചെറിയ തേങ്ങുമുട്ടിപ്പാലം ഉണ്ട്....വെള്ളം നിറയുമ്പോള്‍ ഈ തെങ്ങ്മുട്ടി വെള്ളത്തില്‍ പൊന്തും...പിന്നീടുള്ള യാത്ര ദുര്‍ഘടം ആയിരിക്കും....
വെള്ളം പൊന്തുന്ന നേരം ആ തോട്ടിലെ വെള്ളം ഞാന്‍ കുടിക്കാത്ത ദിവസങ്ങള്‍ ഇല്ല...കാരണം തെങ്ങുമുട്ടിപാലത്തില്‍ കയറിയാല്‍ പാലം ഉരുളും ..അപ്പോള്‍ ഞാന്‍ വിരളും....ക്ലൈമാക്സില്‍ നനഞ്ഞൊലിച്ച ഡ്രസ്സും പുസ്തകങ്ങളും ആയി നടന്ന് വരുന്ന എന്നെ കാണാന്‍ കഴിയും........................

No comments:
Post a Comment