പാഠം ഒന്ന് പശു...........3
കപ്പലണ്ടി പിണ്ണാക്ക് വാങ്ങുവാനായി ഞാനും അനുജനും പുറപ്പെടുകയായി....
വള്ളിട്രൌസറിന്റെ പോക്കറ്റില്‍ പുളിങ്കുരു വറുത്തതും നിറച്ച് സായം സന്ധ്യയില്‍ ഞങ്ങളുടെ യാത്ര തുടരുകയായി.....
നടന്നാണു പോകേണ്ടത്....അരീപ്പാലം എന്ന സ്ഥലം വീട്ടില്‍ നിന്നും സുമാര്‍ മൂന്ന് കിലോമീറ്ററോളം വരും ....അതിലും കൂടിയാലേ ഉള്ളു കുറവില്ല...
വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് വാപ്പ പറഞ്ഞിരുന്ന ഒരുവാക്ക് ഞങ്ങളുടെ മനസില്‍ കെടന്ന് ഇടക്കിടക്ക് തികട്ടി വന്നുകൊണ്ടിരുന്നു....
“എടാ പീട്യേന്ന് ബില്ലും കൊണ്ടേ വരാവൂ”.....
അത് വെറും പറച്ചില്‍ മാത്രമല്ല....ഒരു മുന്നറിയിപ്പുകൂടിയാണ്.....
കാരണം അന്ന് വീട്ടില്‍ നിന്നും പൈസ അടിച്ച് മാറ്റുന്നത് കള്ളകണക്ക് കാണിച്ചിട്ടാണ്......
ഒരിക്കല്‍ അത് പിടിക്കപ്പെട്ടു....പിടിക്കപ്പെട്ട ദിവസം മുതല്‍ ഏകദേശം മൂന്ന് മാസത്തേക്ക് എനിക്ക് ചെറിയൊരു മുടന്ത് കാണപ്പെട്ടിരുന്നു......
മുടന്ത എപ്പോഴും ഇല്ലാ ട്ടൊ...നടക്കുമ്പോള്‍ മാത്രം...
അന്ന് ഒരു കാര്യം എനിക്ക് മനസിലായിരുന്നു.....കള്ളക്കണക്ക്
ഉണ്ടാക്കണമെങ്കില്‍ ചുരുങ്ങിയത് പത്താം ക്ലാസ് വരേയെങ്കിലും പഠിക്കണം എന്ന്....
കാരണം മൂത്ത ജേഷ്ടന്‍ ഈ വക കരവിരുതില്‍ നിപുണന്‍ ആകുന്നു....
കടയില്‍ നിന്നും സിഗരിറ്റിന്റെ പാകറ്റ് പൊളിച്ച് നിവര്‍ത്തി അതിലാണു ബില്ല് തയ്യാറാക്കി തരുന്നത്...
റോട്ടില്‍ നിന്നും സിഗരിറ്റിന്റെ പാകറ്റ് പറക്കിയെടുത്ത് കൊടുത്താല്‍ ജേഷ്ഠന്മാര്‍ അന്ന് അഞ്ചു പൈസ തരുമായിരുന്നു....
അതിന്റെ രഹസ്യം മനസിലാക്കാന്‍ എനിക്ക് പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്...
അങ്ങനെ രാത്രി കപ്പലണ്ടിപിണ്ണാക്കും തലയിലേറ്റി...ഞങ്ങള്‍ നടന്ന് വരുകയാണു ...തലയില്‍ കപ്പലണ്ടിപിണ്ണാക്കിന്റെ സഞ്ചി ഒരു കയ്യോണ്ട് പിടിച്ചിരിക്കുന്നു....വായില്‍ പുളിങ്കുരു വറുത്തത്....വലത് കയ്യില്‍ നാടന്‍ ടോര്‍ച്ച്.....
അന്ന് ഇന്നത്തെ പോലെ അല്ല ഏത് വീട്ടില്‍ നിന്നും ചോദിച്ചാല്‍ നാടന്‍ ടോര്‍ച്ച് കിട്ടും ....ചൂട്ട് കറ്റ ചെറുതായി കെട്ടിയിട്ട് തീ കത്തിച്ച് വീശി വിശി കത്തിച്ച് ആണു വരവ്...ഈ ചൂട്ടു കറ്റക്കാണു നാടന്‍ ടോര്‍ച്ച് എന്ന് പറയുന്നത്....
രാത്രി എട്ടുമണിയാവുമ്പോഴേക്കും വിട്ടില്‍ എത്തും പിന്നെ പഠനം ആണു....
പഠിപ്പും കൂടുതല്‍ വിവരങ്ങളും എന്നെങ്കിലും എഴുതാം....
പശുവിന്റെ പാഠം ഇവിടെ പൂര്‍ണ്ണമാകുന്നു.....

No comments:
Post a Comment