പാഠം ഒന്ന് പശു.....
പശു ഒരു കാളയാകുന്നു....
എന്റെ കുട്ടികാലത്തില്‍ പശു ഒരു അവിഭാജ്യ ഘടകം ആയിരുന്നു......
പശു അക്കാലത്ത് എന്റെ വീട്ടില്‍ രണ്ടുണ്ടായിരുന്നു...
വാപ്പ [ബാപ്പിച്ചി] മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയിരുന്നു......അതുകൊണ്ടുതന്നെ എന്റെ വീട്ടില്‍ ഒരു പശു കമ്പത്സറി ആയിരുന്നു....
എനിക്ക് രണ്ട് ചേട്ടന്മാരും ഒരനിയനും ഇക്കൂട്ടരുടെ കൂടെ കിടന്ന് ചതഞ്ഞരയാന്‍ ഇടയില്‍ ഞാനും....
“ചില്ലറ പെടപ്പാടൊന്നുമല്ല ഞാന്‍ അനുഭവിച്ചിരിക്കുന്നത്”
ദിവസം ഓരോരുത്തര്‍ക്കും ഓരൊ ജോലി ഏല്‍പ്പിച്ചിരിക്കുന്നു....ഇന്നും ഞാന്‍ ചിന്തിക്കാറുണ്ട് ബാലവേല കണ്ടുപിടിച്ചത് എന്റെ ബാപ്പയാണോ എന്ന്.
അന്ന് ഇതെനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രിയക്കാരും മുന്നോട്ട് വന്നില്ല എന്ന് മാത്രമല്ല...നാട്ടിലുള്ള പൊതുജനങ്ങള്‍ ബാപ്പാക്ക് ഓശാന പാടുന്നവരും..
നരാധമന്മാര്‍...എന്ത് കാര്യം ഞങ്ങള്‍ നാട്ടുകാരോട് വെറുപ്പ് പ്രകടിപ്പിച്ചാലും കാര്യമില്ല ...
അതിന്റെ ശിഷ്ടാനുഭവം ഞങ്ങള്‍ ചന്തികൊണ്ടും നടുമ്പുറം കൊണ്ടും ധീരമായി നേരിടേണ്ടിവരും...
ഞങ്ങള്‍ക്ക് കിട്ടുന്ന തല്ലുകള്‍ക്കും ചീത്തകള്‍ക്കും ഒന്നാമത്തെ കാരണക്കാരന്‍ മറ്റാരുമല്ല... “വീട്ടിലെ പശുതന്നെ“.......
മൂത്ത് ജേഷ്ടന്‍ രാവിലെ എഴുന്നേറ്റ് പശുവിനെ കുളിപ്പിച്ച് തൊഴുത്ത് കഴുകി റെഡിയാക്കി വക്കണം.....അങ്ങനെ ചെയ്യണമെങ്കില്‍ വെറുതെ കഴിയില്ല...മിനിമം നാലരക്ക് എഴുന്നേല്‍ക്കണം....
കക്ഷത്തില്‍ ചൂലും ഒരു ബക്കറ്റ് വെള്ളം ആയി ആളുടെ പോക്ക് രസം തന്നെയാണ്.....പാതിമയക്കത്തില്‍ ആടിയാടിയുള്ള പോക്ക് ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.....
ബേ.....മ്പേ....പശു ജേഷ്ടനു സലാം പറഞ്ഞതാ.....
തൊഴുത്ത് കഴുകി കഴിഞ്ഞ് തത്സ്ഥാനത്ത് നിന്നും ഗര്‍വ്വോടെ ഇറങ്ങി പോകുന്ന ജേഷ്ഠനെ നോക്കി രണ്ട് മഹാപ്രാക്കുകള്‍ തൊഴുത്തിന്റെ ചുറ്റുവട്ടത്ത് കൂനിക്കുടി ഇരിക്കുന്നുണ്ടാകും..
എന്റെ രണ്ടാംത്തെ ജേഷ്ഠനും പിന്നെ അരപ്രാണനായ ഞാനും..
പൊങ്കാലയിടാന്‍ പോകുന്ന ആളുകളുടെ പോലെ ഒരു കലവും ഒരു സ്റ്റീല്‍ കപ്പിനാല്‍ അലങ്കൃതമായി രണ്ടാമത്തെ ജേഷ്ഠന്‍ മുന്നോട്ട് പ്രയാണം ചെയ്യുമ്പോള്‍ അകമ്പടിസേവിച്ച് കൊണ്ട് ഞാന്‍ പിന്നാലേ.....
പശുവിനകിടിനരികില്‍ ജേഷ്ഠന്‍ ഇരിക്കുന്നു.....ഇനിയാണു എന്റെ ജോലിയില്‍ ഞാന്‍ വ്യാപൃതനാകേണ്ട സമയം......
പശുവിന്റെ രണ്ടുകാലും പിന്നെ വാലും പിടിച്ച് നില്‍ക്കലാണു എന്റ്റെ ജോലി........“തച്ചോളി അമ്പു എന്ന സിനിമയില്‍ നസീര്‍ കാണിക്കുന്ന വാള്‍ പയറ്റ് പഠിച്ച പോലെ പശു മൂത്രത്താലും ചാണകത്താലും നിബിഡമായ തന്റെ വാല് ചുഴറ്റി അടിക്കും......ആ ഒരു ആക്രമണത്തെ നിരൂപാധികം തടുക്കാന്‍ ഒരു ചുരിക പോലെ ഞാന്‍ നില്‍ക്കണം....
പശുവിനെ കറന്നുകഴിഞ്ഞാല്‍ രണ്ടാലും തൊഴുത്തില്‍ നിന്നും ഇറങ്ങും....വിജയശ്രീലാളിതനായ ജേഷ്ഠന്റെ കൂടെ പിന്നാലെ...ഞാന്‍...
പശുവിന്റെ പാഠം ഇവിടെ അവസാനിക്കുന്നില്ല........

No comments:
Post a Comment