രാത്രിയുടെ രണ്ടാം യാമത്തില്‍ ഫോണ്‍ബെല്‍ നിര്‍ത്താത് മുഴങ്ങുന്നു....
ദാരാണപ്പോ ഈ നേരത്ത്.....
മൊബൈലും എടുത്ത് പതുക്കെ പുറത്തേക്ക് കടന്നു...
വീടിന്നുള്ളില്‍ സിഗ്നല്‍ കിട്ടില്ല.......
പുറത്തും കിട്ടില്ല ട്ടൊ....
ലോകത്തിന്റെ ഒരറ്റത്താണല്ലോ ഞാന്‍ താമസിക്കുന്നത്....
“ഇവിടെ ഈ പൈങ്ങോട് ഭാഗത്ത്....വള്ളിവട്ടം വില്ലേജിന്റെ ഒരു സൈഡിലുള്ള സ്ഥലം ആണു പൈങ്ങോട്....
ഒരിക്കല്‍ ....ഒരിക്കല്‍ എന്ന് പറഞ്ഞാല്‍ ദേ ഈ അടുത്ത കാലത്ത്..ഒരു മൊബൈല്‍ ടവര്‍ വരാനുള്ള പരിപാടിയൊക്കെ ഉണ്ടായിരുന്നു...
അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത കൂട്ടത്തില്‍ മുമ്പന്തിയില്‍ ഞാനും ഉണ്ടായിരുന്നു....
ഇന്ന് സിഗ്നല്‍ കിട്ടാതായപ്പോള്‍ ബി എസ് എന്‍ എല്‍ ക്കാരെ പ്രാകീട്ട് എന്ത് കാര്യം...
ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചാണത്രേ....എല്ലാവര്‍ക്കും ഭയം...
വര്‍ത്തമാനത്തില്‍ ഉള്ള...ഭീകരതയില്‍ ആര്‍ക്കും ഉല്‍കണ്ഠ ഇല്ല....
എന്നാല്‍ വിരോധാഭാസം കേള്‍ക്കണോ...ഈ പറയുന്ന എന്റെ നാട്ടില്‍ ചുരുങ്ങിയത് രണ്ടുമൊബൈലെങ്കിലും ഇല്ലാത്ത വീട് ഇല്ല....
എല്ലാവരും കൂടി ഒരു സമരത്തിനിറങ്ങുമ്പോള്‍ കൂട്ടത്തില്‍ നിന്നില്ലേല്‍ അതും പുലിവാലാ...
അന്ന് ആ സമര പന്തലില്‍ സമ്മേളിച്ചവരുടേ പോകറ്റുകളിലും മൊബൈല്‍ ഫോണുകളുണ്ടായിരുന്നു....
ഇന്നലെ രാത്രിയിലെ ഫോണ്‍ വന്ന കാര്യം എഴുതാനാണു ഇന്ന് കീ ബോഡിന്റെ മുകളില്‍ കൈവിരലുകള്‍ നൃത്തം ചവിട്ടി തുടങ്ങിയത്...അതെഴുതാനുള്ള വഴിത്തിരിവില്‍ കഥ മാറിയത് യാദൃശ്ചികം മാത്രം...
ആ കഥ ഇനി പിന്നെ എഴുതാം....
ഇന്നലെ കോളേജില്‍ നാടകം കളിച്ച വിവരം എങ്ങിനെയോ അറിഞ്ഞ് അതില്‍ ഗാന്ധിജി ആയ് അഭിനയിച്ച ഷുക്കൂര്‍ ആണു രാത്രി ഫോണില്‍ വിളിച്ചത്....
നമ്മുടെ എല്ലാ കഥകളും എഴുതാന്‍ പറഞ്ഞു....അവനുമായി ഉണ്ടായ സംഭാഷണം പിന്നെ എഴുതാം...
https://www.facebook.com/pmshafeerpm/posts/228385107344682?notif_t=like
No comments:
Post a Comment