ഷുക്കൂറിന്റെ വീട്ടില്‍ ഒരു വിരുന്ന്......
അവന്റെ കുറേനാളുകളായുള്ള ആഗ്രഹങ്ങളില്‍ ഒന്നാണ്....എനിക്ക് വേണ്ടി അവന്റെ വീട്ടില്‍ ഒരു വിരുന്നൊരുക്കുക....
കെ കെ ടി എം കോളേജിലെ ഞങ്ങളുടെ ഗ്യാങ്ങിലെ പ്രധാനിയാണ് ഷുക്കൂര്‍ ...
അവന്റെ വീട് കൊടകര....ചാലക്കുടി അടുത്ത്....
എല്ലാ വിക്കെന്റിലുമവന്‍ പറയും ഷഫീറെ...ജോയീ...[ ഈ ജോയി എന്ന് പറയുന്നവന്‍ മാളയില്‍ ഉള്ളവന്‍ ആകുന്നു....എടാട്ട് ജോയി എന്നാണു അവന്‍ സ്വയം പരിചയപ്പെടുത്താറ് ] നാളെ ഞായറാഴ്ചയല്ലെ എന്റെ വീട്ടിലേക്ക് വരുമോ...
അവസാനം അവന്റെ വീട്ടിലേക്ക് ഞാന്‍ പോകാനുള്ള ഒരു തീരുമാനത്തില്‍ എത്തി...
ഷുക്കൂറിന്റെ കുറിച്ച് ഒരല്പം എഴുതാം...ഈ ഷുക്കൂര്‍ എന്നു പറയുന്നവന്‍ ഏകദേശം ഒന്നൊന്നര ഷുക്കൂറോളം വരും....
ഒരിക്കള്‍ ഫിസിക്സ് ക്ലാസ് നടന്ന് കൊണ്ടിരിക്കുന്ന സമയം ....
ക്ലാസ്രൂമിന്റ്റെ മുകള്‍ ഭാഗം ഇന്നത്തെ പോലെ ടെറസ് അല്ല...ആസ്ബെറ്റോസ് ആണ്...ക്ലാസ് റുമിന്റെ പിന്‍ ഭാഗം മൂത്രപ്പുര...പിന്നെ ചെറിയ കുറ്റികാടുകളും....ക്ലാസ്സ് കട്ട് ചെയ്തിട്ട് അധികം പേരും ഈ കുറ്റികാടുകളില്‍ അഭയം പ്രാപിക്കും..
തൊട്ടടുത്ത് മൂത്രപുരയാണല്ലോ അതിനാല്‍ കാര്യം സാധിക്കാന്‍ മാത്രം ആളുകള്‍ ആ വഴിക്ക് വരികയുള്ളു...
ക്ലാസ് നടന്ന് കൊണ്ടിരിക്കുന്ന സമയം...പെട്ടെന്ന് “ടമാര്‍” എന്ന ഒരു ശബ്ദം ക്ലാസ്സ് റൂമില്‍ മുഴങ്ങി....
പെട്ടെന്നുള്ള ശബ്ദം കാരണം എന്റെ ഉറക്കത്തിനു ഭംഗം വന്നു....എന്റെ മാത്രമല്ല....കുറേ പേരുടെ ഉറക്കത്തിന്....
ക്ലാസെടുക്കുന്ന സാറും ഒന്ന് ഞെട്ടി....
എന്താ കാരണം......മറ്റൊന്നുമല്ല...ആ കുറ്റികാട്ടില്‍ നിന്നും തീവ്രവാദി സംഘം ആസ്ബറ്റോസിനു മുകളിലേക്ക് കല്ലെടുത്തെറിഞ്ഞതാണ്....
ഫിസിക്സ് ക്ലാസിനു തല്‍ക്കാലം ഒരു മോചനം കിട്ടി....പ്രൊഫസര്‍ എന്നേയും പിന്നെ വേറൊരുത്തനേയും കൂട്ടി പുറത്തേക്ക് ആനയിച്ചു....
എന്നെ കൊണ്ടുപോകുവാന്‍ ഒരു കാരണം ഉണ്ട് ഇങ്ങനെയുള്ള കുരുത്തക്കേടുകള്‍ ആദ്യം ഉത്ഭവിക്കുന്നത് എന്നിലൂടെയാകുന്നു...
ക്ലാസില്‍ ഇത്രയും വലിയൊരു ശബ്ദം ഉണ്ടായപ്പോള്‍ തന്നെ സാര്‍ ആദ്യം നോക്കിയത് എന്റെ സീറ്റിലേക്ക് തന്നെയാണ്...
തത്സ്ഥാനത്ത് ഞാന്‍ ഉപവിഷ്ടനായിരിക്കുന്നത് കണ്ടപ്പോള്‍ സാറില്‍ നിന്നും ഒരു നിശ്വാസം ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു..
അങ്ങനെ ഞങ്ങള്‍ മൂവര്‍ സംഘം ആ കുറ്റികാട്ടിലേക്ക് വച്ചടിച്ചു...ഓലക്കുടിലുകളില്‍ നിന്നും പുക ഉയരുന്നത് പോലെ കുറ്റിക്കാടിന്റെ മുകളിലേക്ക് പുക ഉയരുന്നു...
പ്രീ ഡിഗ്രിക്കാര്‍ മുതല്‍ ഡിഗ്രിക്കാര്‍ വരേയും പുകവലി പഠിക്കുന്ന സ്ഥലം ആണു ഈ കുറ്റിക്കാട്....ആ കാട്ടില്‍ നിന്നും ഞങ്ങള്‍ ആറു ജവാന്മാരെ കയ്യോടെ പിടിക്കൂടി....കൂട്ടത്തില്‍ ഷുക്കൂറും....
എല്ലാവരേയും തെളിയിച്ച് കൊണ്ട് ഞങ്ങള്‍ ക്ലാസ് റൂമില്‍ എത്തി...കൂട്ടത്തില്‍ ഷുക്കൂര്‍ മാത്രം പ്രീ ഡിഗ്രി ബാക്കിയുള്ളവര്‍ ഡിഗ്രി....
പിന്നീട് ക്ലാസ് റൂമില്‍ നടന്നത് എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം ആകുന്നു...
പ്രൊഫസര്‍ എല്ലാവരോടും [പിടിക്കപ്പെട്ട] ക്ലാസിന്റെ പ്ലാറ്റ് ഫോമില്‍ കയറിനിന്ന് സ്വയം പരിചയപ്പെടുത്തി മാപ്പ് പറയാന്‍ പറഞ്ഞു...
അങ്ങനെ ഓരോരുത്തരും ധീരതയോടെ ആ ചടങ്ങ് ഏറ്റെടുത്തു...അവസാനം ഷുക്കൂറിന്റെ ഊഴം എത്തി.....ഷുക്കൂര്‍ പറഞ്ഞ് തുടങ്ങി...
ഞാന്‍ ഷുക്കൂര്‍ ..എന്റെ വീട് കൊടകര...രാവിലെ ഭാരതി ബസ്സില്‍ 25 പൈസ കൊടുത്ത് വരുന്നു...ഇത് കൂടാതെ ഞാന്‍ ഈ ക്ലാസ്സിലെ തന്നെ ഒരു വിദ്യാര്‍ത്ഥിയാണ്...എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ ഞാനും എറിഞ്ഞു...പക്ഷേ എന്റെ കല്ല് ലക്ഷ്യത്തില്‍ എത്തിയില്ല....ക്ലാസില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം....
ക്ഷമാപണം കഴിഞ്ഞ് ഷുക്കൂര്‍ വിരമിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രൊഫസര്‍ ഷുക്കൂറിനോട്...
മോനെ ഷുക്കൂറേ....പ്രീഡിഗ്രിക്ക് പഠിക്കുന്ന നീ ഇത്രയും വലിയ ആസ്ബറ്റോസിലേക്ക് കല്ലെറിഞ്ഞിട്ട് അത് ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ പിന്നെ എന്തിനാ മോനേ നീ കോളേജിലാന്നും പറഞ്ഞ് നടക്കുന്നത്.....നാണമില്ലെ നിനക്ക്.....
പിന്നെ അവിടെ ഒരു കൂട്ട ചിരിയായിരുന്നു....
വിരുന്നും മറ്റുള്ള കാര്യങ്ങളും മറ്റൊരു ദിവസം.......ഷഫീര്‍
No comments:
Post a Comment