ഷുക്കൂറിന്റെ വീട്ടില്‍ ഒരു വിരുന്ന്......2
കൊടകരയാണു ഷുക്കൂറിന്റെ വീട് അവിടേക്ക് പോകാന്‍ ഞാന്‍ തയ്യാറായി...
ഞായറാഴ്ച ഏകദേശം രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങി....
അന്ന് ഇന്നത്തെ പോലത്തെ ഫോണ്‍ സൌകര്യം ഒന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും പറഞ്ഞു തന്നെ ഇറങ്ങി...
ഇന്ന് വരാന്‍ കഴിയില്ലേല്‍ നാളേ നേരെ കോളേജിലേക്ക് പോയി അവിടെനിന്നേ വരൂ...
എന്റെ മൊഴിയില്‍ കൊടകരാ എന്നുള്ളത് ഏതോ അന്യദേശം ആണെന്ന് വീട്ടുകാര്‍ തെറ്റിദ്ധരിച്ചോ ആവോ...?
വീട്ടില്‍ ഉമ്മാനോട് അനുവാദം ചോദിച്ചാണു പുറപ്പെട്ടത്...വാപ്പാനോട് ചോദിക്കാന്‍ നില്‍ക്കാറില്ല....
കാരണം പറഞ്ഞയക്കില്ല എന്ന് മാത്രമല്ല....തല്ലും കിട്ടും...കോളേജില്‍ ആയെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല....
മുട്ടന്‍ വടിക്കുണ്ടോ...പ്രായ ഭേദവ്യത്യാസം....അതിനു ഒരു മേച്ചില്‍ പുറം കിട്ടണം അത് എന്റെ നടുമ്പുറം ആണേല്‍ താളം അല്പം കൂടും ....
വീട്ടില്‍ നിന്നും ഇരിങ്ങാലകുടക്കും അവിടെ നിന്ന് ചാലക്കുടി ബസ്സില്‍ കയറി കൊടകരക്കും ടികറ്റ് എടുത്തു....ഏകദേശം ഒരു മണികൂര്‍ യാത്ര് ഷുക്കൂറിന്റെ വീട്ടില്‍....
ചെറിയൊരു വീട്...അടുത്തുള്ള പറമ്പുകളില്‍ മണ്ണ്കൊണ്ട് പൊലികള്‍ കൂട്ടിയിരിക്കുന്നു...ചെറിയ ചെറിയ തോടുകള്‍ ..നല്ല ഒരു സ്ഥലം....
ഉച്ചക്കുള്ള ഭക്ഷണം എല്ലാം കഴിഞ്ഞ് ഷുക്കൂര്‍ പറഞ്ഞു..“ഡാ...ഷഫീറെ നിനക്ക് നാളെ പോകാം...ഇവിടെ ഒരു ചാത്തന്‍ കോഴിയുണ്ട് നമുക്കതിനെ ഒന്ന് പിടിക്കണം...കൂട്ടിലും കയറാറില്ല...വല്ല കുറുക്കനും കൊണ്ടുപോകുന്നതിലും നല്ലത് പിടിച്ച് പൂശുന്നത് തന്നെയാ...
അങ്ങനെ ഞങ്ങള്‍ മൂന്നുമണിയോടെ ഷുക്കൂറിന്റെ ബാപ്പ , ഞാന്‍ , ഷുക്കൂര്‍ എല്ലാവരും കൂടി കോഴിയെ പിടിക്കാന്‍ ഇറങ്ങി....ഒരു മുഴുത്ത ചാത്തന്‍....
കോഴി എവിടെ പിടിതരാന്‍ ...ഓടടാ ഓട്ടം...ഞങ്ങള്‍ മൂന്ന് കശ്മലന്മാര്‍ കോഴിയുടെ പിന്നാലെ...തോടും വരമ്പും മണ്ണിന്റെ പൊലിയും എല്ലാം ചവിട്ടി മെതിച്ച് ഞങ്ങള്‍ മുന്നേറുകയാണു...അടുത്തുള്ള വീട്ടുകാര്‍ ഈ രംഗം കണ്ട് അന്താളിച്ചത് എന്തിനാണെന്ന് എനിക്ക് ഇന്നും മനസിലാവുന്നില്ല...
ഇനി രക്ഷയില്ലാ എന്നായപ്പോള്‍ കോഴി തന്റെ പരാജയം സമ്മതിച്ച് പിടിതന്നു...ഷുക്കൂര്‍ ഒരു ജേതാവിനെ പോലെ രണ്ട്കയ്യും മേലോട്ട് ഉയര്‍ത്തി അഹന്ത കാണിച്ചു....
“കൊണ്ടുപോയി തിന്ന് ഹമുക്കീങ്ങളേ”എന്ന് കോഴി സ്വയം പറഞ്ഞു....
അന്നുരാത്രി കോഴിക്കറിയും പത്തിരിയും ഹ ഹ ഹ സുഭിഷ്ടമായ ഭക്ഷണം....കോഴിയെ പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലെ ക്ഷീണവും പിന്നെ ഭക്ഷണം അധികം ആയതിനാലുള്ള ക്ഷീണവും ഒരുമിച്ചപ്പോള്‍ ഉറക്കം കേമമായി നടന്നു...
നേരം പുലര്‍ന്നു ....“കൊ ക്കൊ ക്കോക്കോ.....നാടന്‍ അലാറം ആഞ്ഞടിച്ചു....
ഷുക്കൂര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു....ഇതെവിടുന്നാ ഈ കോഴിശബ്ദം......
“എടാ ഷുക്കൂറെ എണീറ്റേഡാ....നിങ്ങളിന്നലെ ആരടെ കോഴിയെയാ പിടിച്ചോണ്ടുവന്നത്..നമ്മടെ പൂവന്‍ ദാ ദവിടെനിന്ന് കൂവണ്”
പാതിമയക്കത്തില്‍ ഞാനാ അശരീരി കേട്ടു....ന്റെ റബ്ബേ....പുലിവാലായോ....
അന്ന് ഞാന്‍ ഷുക്കൂറിനെ ഒരു നോട്ടം നോക്കി....
പക്ഷേ അവന്‍ കരുതിയത് വേറെ അര്‍ത്ഥത്തിലാണെന്ന് മാത്രം....
“വേണ്ട അടുത്ത ഞായറാഴ്ച നീ വരേണ്ട”....
അപ്പോള്‍ അതായിരുന്നും അവന്‍ ചിന്തിച്ചത്.......പാവം ഞാന്‍...

No comments:
Post a Comment