വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം വില്ലെജില്‍ അന്ന് അതൊരു വാര്‍ത്ത തന്നെയായിരുന്നു..ഫേസ്ബുക്ക് വന്നതില്‍ പിന്നെ ഷഫീര്‍ പുവത്തും കടവനായ ഞാന്‍ പണ്ട് വെറും ഷഫീറും നാട്ടുകാര്‍ക്ക് കൊച്ചുമോനും ആയിരുന്നു..
പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പേരും പെരുമയും എടുക്കുകാ എന്ന് വച്ചാല്‍ ചില്ലറകാര്യമല്ല. അതും ഇത് വരേയും ആരും കൈവക്കുവാന്‍ മടിക്കുന്ന ഒരു മേഘലയില്‍ കൈവക്കുകയും പെട്ടെന്ന് പേരെടുക്കുകയും ചെയൂക..
“ഹോ എന്നെ സമ്മതിക്കണം”..
വിഷയം കാട്ടുതീ പോലെ പടര്‍ന്നു..മാമുഞ്ഞി സാഹിബിന്‍റെ മകന്‍ ഷഫീര്‍...അതെ അവനാണു അത് ചെയ്തത്..ജനങ്ങളില്‍ കുശുകുശുപ്പും അസൂയയും...ഇന്നലെവരേയും വള്ളിനിക്കറും ഇട്ട് നടന്നിരുന്ന ചെക്കന്‍ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെഒക്കെ ചെയ്യുക എന്ന് വച്ചാല്‍ അത്ഭുതം തന്നെ..
ആ ഗ്രമത്തില്‍ ..വില്ലേജില്‍..എല്ലാം പോകട്ടെ ആ പഞ്ചായത്തില്‍ തന്നെ ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം ഷഫീര്‍ ചെയ്തിരിക്കുന്നു..അതും ആരും ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യത്തില്‍..
കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ആരോ ഒരാള്‍ അടുത്ത് നിന്നവനോട് ചോദിച്ചു എന്താ കാര്യം..
ആ ചെക്കനില്ലെ കൊച്ചുമോന്‍ [ ഷഫീര്‍ ] കയ്യിലുണ്ടായിരുന്ന 25 പൈസ ഉരുണ്ട് കത്തുന്ന അടുപ്പിലേക്ക് പോയി...അതെടുക്കാനായി അവന്‍ തീയില്‍ കയ്യിട്ടു കൈ പൊള്ളി...“ അത് തന്നെ കാര്യം...
“ അത് ശരി അപ്പോള്‍ അതാണു ആരും കൈവക്കാന്‍ മടിക്കുന്ന മേഘല” അല്ലെ
No comments:
Post a Comment