Tuesday, 17 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...37

അങ്ങനെ അബൂദാബി എയര്‍പോര്‍ട്ടില്‍ എത്തി...നല്പത്തഞ്ച് കിലോ ഭാരമുള്ള ലഗേജിനേക്കാള്‍ മനസ്സിന്‍റെ ഭാരം അധികം ആണെന്ന് തോന്നിയത് പോലെ....
ട്രോളിയില്‍ ലഗേജും കയറ്റി പതുക്കെ തള്ളി എയര്‍പോര്‍ട്ടിന്‍റെ ഉള്ളിലേക്ക് കയറി..

                                                                  അകത്തേക്ക് പ്രവേശിക്കുന്നിടത്ത് സ്റ്റീല്‍ കുറ്റിയില്‍ നീല റിബ്ബണ്‍ വലിച്ച് കെട്ടി ഇടതിരിച്ചിരിക്കുന്നിടത്ത് ഒരു ശുര്‍ത്ത [ പോലീസ്കാരന്‍ നില്‍ക്കുന്നു ] അയാളാണെല്‍ ലഗേജുമായി ചെല്ലുന്ന എല്ലാവരുടേയും പാസ്പോര്‍ട്ട് വാങ്ങി തുറന്ന് നോക്കി മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നു..അങ്ങനെ എന്‍റെ ഊഴവും എത്തി ..
                                                                     ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെ ഒന്ന് നോക്കി.. അപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് പോലീസുകാരനോട് പറഞ്ഞൂ ..“ അസ്സലാമു അലൈക്കും “..

ആ നീല വേലി കടന്ന് പോകാന്‍ ആ ഒരു വാക്ക് ധാരാളം ആയിരുന്നു... പിന്നെ അവിടെ നിന്നും വിറക്കുന്ന കാലുവെപ്പോടെ ബോര്‍ഡിങ്ങ് പാസ് എടുക്കുന്നതിനായ് മുന്നോട്ട്...ലഗേജ് വേയ്റ്റ് നോക്കി കണ്‍വെയറില്‍ തന്നെ കിടക്കുന്നു ..ബോര്‍ഡിങ്ങ് പാസ് തരുന്ന സ്ത്രീക്ക് എന്നെ കാണാന്‍ കഴിയുന്നുമില്ല...അതിനുമാത്രം പൊക്കം ഉണ്ട് ആടേബിളിന്...

ചുണ്ടുകള്‍ക്ക് അതിര്‍വരമ്പ് തിരിക്കുന്നത് പോലെ ലിപ്സ്റ്റിക്ക് ഇട്ടിരിക്കുന്ന ആ അറബിസ്ത്രീ  മരത്തില്‍ മരക്കൊത്തി നോക്കുന്നത് പോലെ അവര്‍ ഇരിക്കുന്ന ടേബിളിന്‍റെ സൈഡിലൂടെ ചെരിഞ്ഞ് എന്നെ ഒന്ന് നോക്കി എന്നിട്ട് ഒരു ചോദ്യം...
“ ഈ പാസ്പോര്‍ട്ട് ആരുടേതാ”...?

എന്നെപോലുള്ള ഒരാള്‍ക്ക് പേടിക്കാന്‍ ആ പൈങ്കിളി ശബ്ദം തന്നെ ധാരാളം ആയിരുന്നു..
അത് ഞാന്‍ തന്നെയാണേന്ന് തൊണ്ടയിടറി പറഞ്ഞു...ആരു കേള്‍ക്കാന്‍...ആ സ്ത്രീ അവരുടെ പിന്നില്‍ നിന്ന് ലഗേജ് ക്ലിയര്‍ ചെയ്യുന്ന ആളോട് എന്തോ പറഞ്ഞു..
അയാള്‍ പുറത്തേക്ക് പോയി രണ്ട് അറബികളേയും കൂട്ടിയാ വന്നത്..അവര്‍ തിരിച്ച് പോകുമ്പോള്‍ കൂടെ ഞാനും ഉണ്ടായിരുന്നു...
എന്താ ചെയൂക..ഒരെത്തും പിടിയും കിട്ടുന്നില്ല.. പാസ്പോര്‍ട്ടിന്‍റെ ഒരു കോപ്പി പോലും കയ്യില്‍ ഇല്ല...
അവരുടെ കൂടെ ഒരു റൂമില്‍ ചെന്നു..എന്നോട് ഇരിക്കാന്‍ പറഞ്ഞു..എന്നിട്ട് എന്‍റെ പാസ്പോര്‍ട്ട് എടുത്ത് എന്‍റെ ഫോട്ടോയില്‍ നോക്കിയിട്ട് എന്നോട് ഒരു ചോദ്യം ...“ ഇതാരാ...?

ജീവിതത്തില്‍ ഇത്രയും പേടിച്ച ഒരു ദിവസം എന്നില്‍ ഉണ്ടായിട്ടില്ല....പണ്ട് ബാപ്പിച്ചി തല്ലനോടിച്ചപ്പോള്‍ നീന്താനറിയാത്ത ഞാന്‍ വെള്ളത്തിലേക്ക് ചാടിയപ്പോള്‍ പോലും ഇതിന്‍റെ പകുതിയേ പേടിച്ചിട്ടുള്ളു....... ...........................................................................................................................തുടരും...

No comments:

Post a Comment