Sunday, 15 February 2015

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...36

അന്ന് എന്‍റെ പാസ്പോര്‍ട്ട് ഡാമേജ് ആയിരുന്നു...അതിനുകാരണം മറ്റൊന്നുമല്ല..ഒരു കുടുസു റൂമില്‍ ആയിരുന്ന് ഞാന്‍ താമസിച്ചിരുന്നത്..

രാവിലെ ജോലിക്ക് പോയി വൈകിയിട്ട് മൂന്നരയാവുമ്പോഴേക്കും റൂമില്‍ തിരിച്ചെത്തിയിരുന്നു..ബാക്കിയുള്ള സമയം ചെറിയൊരു പണിയുണ്ടായിരുന്നു.സ്റ്റുഡിയോകളില്‍ വര്‍ക്ക് ചെയ്ത് കൊടുക്കുക എന്ന ജോലി ..അതിന്‍റെ സൌകര്യാര്‍ത്ഥം ആണു ഒരു ഫ്ലാറ്റിലെ ഖദ്ദാമയുടെ [ വേലക്കാരികള്‍ക്ക് വേണ്ടിയുള്ള ചെറിയ റൂം ] മാസത്തില്‍ ആയിരം ദിര്‍ഹം വാടക എന്ന ഇനത്തില്‍ ഞാന്‍ എടുത്തിരുന്നു..

സ്റ്റുഡിയോയിലെ എഡിറ്റിങ്ങ് പണി രസകരം ആയിരുന്നു..അതിലേക്ക് പിന്നെ കടക്കാം..ഇപ്പോള്‍ പാസ്പോര്‍ട്ട് ഡാമേജ് ആയതിലേക്ക് കടക്കാം...
                                              ഒറ്റക്കുള്ള താമസം ഒറ്റക്ക് ഭക്ഷണം ഉണ്ടാക്കി കഴിക്ക എന്നിങ്ങനെ സുഖവും സുഭിക്ഷവുമായി പോകുന്ന കാലം...ഭക്ഷണത്തിനുള്ള സാധനങ്ങള്‍ എല്ലാം തന്നെ റൂമില്‍ മേല്‍ഭാഗത്ത് ഒരു തട്ടടിച്ച് അതിനുമുകളില്‍ ആണു വക്കാറുള്ളത്..അക്കൂട്ടത്തില്‍ തക്കാളിയും ഉണ്ടായിരുന്നു..
                                                 അന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്യുന്ന സമയം ...എന്‍റെ സമയം മോശമായിരുന്നിരിക്കണം 

മുകളില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തക്കാളിയുടെ പുറത്ത് എന്തോ ഭാരമുള്ളത് കയറ്റി വച്ചു..തക്കാളി ഉടഞ്ഞ് അതില്‍ നിന്നും വെള്ളം താഴേക്ക് ഒഴുകി...കാര്യമായ ഒഴുക്കില്ലാത്തതിനാല്‍ തക്കാളിച്ചാര്‍ എന്‍റെ പാസ്പോര്‍ട്ടിനുള്ളിലൂടെ ഒലിച്ചിറങ്ങി.
ഈ വിവരം എനിക്ക് മനസ്സിലായപ്പോഴേക്കും മണിക്കൂറുകള്‍ സമയം എടുത്തിരുന്നു..അപ്പോഴേക്കും തക്കാളി ചാര്‍ എന്റെ പാസ്പോര്‍ട്ടിന്‍റെ ഏകദേശം മുക്കാല്‍ ഭാഗവും നനച്ചു കളഞ്ഞിരുന്നു..
നാട്ടില്‍ നിന്നും തിരിച്ച് കയറിയിരുന്ന ഒരു എമിഗ്രേഷന്‍ സീലും പാസ്പോര്‍ട്ടില്‍ അവശേഷിച്ചില്ല...എന്നാല്‍ അബൂദാബിയില്‍ നിന്നും പലപ്രാവശ്യവും നാട്ടിലേക്ക് പോന്നിട്ടും ഉണ്ട്...
പതുക്കെ ഇസ്തിരിപ്പെട്ടി ചൂടാക്കി ഞാന്‍ പാസ്പോര്‍ട്ട് ഒരുവിധം ഉണക്കിയെടുത്തു..എന്നാല്‍ എന്‍റെ ഫോട്ടോയില്‍ ഒരു കണ്ണും കീഴ്ചുണ്ടും എനിക്ക് നഷ്ടമായിരുന്നു...ന്‍റെ റബ്ബേ ഇതും വച്ച് ഇനി ഞാന്‍ എങ്ങിനെ നാട്ടില്‍ പോകും................................................
..............................................................................................................തുടരും

No comments:

Post a Comment