രാവിലെ വീട്ടില്‍ നിന്നു വണ്ടിയും എടുത്ത് ഇറങ്ങി..രാവിലെ നാലുമണിയാവുമ്പോള്‍ റെഡിയായി നില്‍ക്കാന്‍ സുള്‍ഫിക്കറിനോട് പറഞ്ഞിരുന്നു...അവനു പോകേണ്ട ദിവസം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ പോകാന്‍ എന്നെയാ ചട്ടം കെട്ടിയിരുന്നത്....
അങ്ങനെയുള്ള ആ യാത്ര എനിക്ക് ഇഷ്ടം ആകുന്നു..വീട്ടില്‍ നിന്നും രാവിലെ തന്നെ ചായയും കഴിച്ച് വണ്ടിയില്‍ കയറി നല്ല പാട്ടും കേട്ടുള്ളയാത്ര....
വണ്ടി പഴയകൂനന്‍പാലം കയറി കാരാഞ്ചിറ മജീദ്ക്കാടെ വീടും കഴിഞ്ഞ് പതുക്കെ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു..ബ്രാലം സെന്‍ററും കടന്ന് ജുമാമസ്ജിദും പിന്നിട്ട് എന്‍റെ വാഹനം ഒരു പ്രത്യേക താളത്തോടെ മുന്നോട്ട് പോയ്കൊണ്ടിരുന്നു..
എന്നാല്‍ ഒരു കാഴ്ചമാത്രം ഞാന്‍ കാണാന്‍ അല്‍പ്പം വൈകി...രാവിലെ തന്നെ നടക്കാനിറങ്ങിയവരുടെ കാഴ്ച...
കൈകള്‍ രണ്ടും തനിക്ക് വേണ്ട എന്ന രീതിയില്‍ മുന്നോട്ട് എറിയുന്നുണ്ടെങ്കിലും..ഈ പണ്ടാറത്തെ വിട്ട് ഞാന്‍ എവിടേക്കും പോകാനാ എന്ന് പറഞ്ഞോണ്ട് തിരികെ വരുന്നു..
കാലുകള്‍ അകത്തിയുള്ള നടത്തവും ഒരു പ്രത്യേക ഈണം തന്നെ..സാധാരണയില്‍ അകത്തിയാണു നടക്കുന്നത്..കാലിനിടയില്‍ ചെറുനാരങ്ങ തിരുകി വച്ചിട്ടുണ്ടാവും എന്നാ ആദ്യം തോന്നിയത് അല്ലേല്‍ അങ്ങനെ നടക്കാന്‍ കഴിയില്ല..
ഒരു കാര്യത്തില്‍ ആ നടക്കുന്നവര്‍ ഒരേ യൂണിയനില്‍ പെട്ടവരാ...എല്ലാവരുടേയും വയറുകള്‍ ഒരേ താളത്തില്‍ ചലിക്കുന്നു ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും മുകളിലേക്കും താഴോട്ടും ചലിച്ചുകൊണ്ടിരിക്കുന്നു...അങ്ങനെ ഒരു വയര്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും എന്നാല്‍ ഇപ്പോള്‍ അതിനെ ഉള്ളിലേക്ക് തന്നെ ആക്കിയെടുക്കാന്‍ പെടുന്ന പാട് ചില്ലറയൊന്നും അല്ല..
പുവത്തുംകടവ് പാലം വന്നതില്‍ പിന്നെ യാ ഇങ്ങനെയുള്ള നടത്തക്കാരുടെ അളവ് കൂടിയത്..വയര്‍ കുറക്കാന്‍ പുവത്തുംകടവ് പാലം ഒരു കാരണം കൂടിയാവുന്നു..എതിരെ വരുന്ന വരില്‍ അധികവും പരിചയക്കാര്‍...ഒരു നാട്മുഴുവനും വയറന്മാരോ ...? ഇരുന്ന ഇരുപ്പില്‍ ഞാന്‍ എന്‍റെ വയറും ഒന്ന് ഉഴിഞ്ഞു..
.“ കുഴപ്പം ഇല്ല ഞാനും ഈ നാട്ടുകാരന്‍ തന്നെ എനിക്കും വയര്‍ ഉണ്ട്”...
വണ്ടി പതുക്കെ സൈഡ് ആക്കി മുന്നില്‍ വന്ന കണാരേട്ടനോട് തിരക്കി...എന്താ ചേട്ടാ ...എന്ത് പറ്റി...
ഒന്നും പറയേണ്ട കൊച്ചുമോനെ....വയര്‍ കുറക്കാന്‍ ഡോക്ടറുടെ അടുത്ത് ചെന്നതാ...അവിടെ നിന്നും കുറിച്ച് തന്ന പേപ്പറും ആയി എല്ലാ മെഡിക്കല്‍ ഷോപ്പിലും കയറി ആ ഒരു മരുന്ന് മാത്രം എവിടേയും കിട്ടാനില്ല..അവസാനം ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ അവിടെയുള്ള ആള്‍ എന്നോട് ആ പേപ്പര്‍ വായിച്ച് നൊക്കാന്‍ പറഞ്ഞു...അപ്പോഴല്ലെ...?
അപ്പോള്‍..?
അതില്‍ എഴുതിയിരിക്കുന്നു രാവിലെ പുവത്തുംകടവ് പാലത്തില്‍ പത്ത് റൌണ്ട് ഓടാന്‍...
ഹോ എന്‍റെ ദൈവമേ ഈ പുവത്തുംകടവ് പാലം ഇല്ലേല്‍ ലോകത്തെ വയറന്മാര്‍ ബുദ്ധിമുട്ടിപോയേനെ”....

No comments:
Post a Comment