അമ്പലങ്ങളും ചര്‍ച്ചുകളും മുസ്ലീം പള്ളികളും [ മുസ്ലീം പള്ളികള്‍ കുറവായിരുന്നു ] കയറിയിറങ്ങി നിരങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും എന്റെ കുറച്ചു കൂട്ടുകാര്‍ക്കും
ഇതിപ്പം പറയാന്‍ കാരണം പണ്ടൊരു മകരമാസ സമയം കൊടുങ്ങല്ലൂര്‍ താലപ്പൊലി നടക്കുന്നു . നാലാം താലപ്പൊലി വൈകിയിട്ട് ഏഴുമണിക്ക് വെടിക്കെട്ട് . ആയിരത്തൊന്നു കതിനാ വെടികള്‍ക്കു ശേഷം ചെറിയ ഓലപ്പടക്കവും അതിനിടയില്‍ ഡും എന്ന പൊട്ടുന്ന ഗുണ്ടും അതിനോട് ചേര്‍ന്നു വെടിക്കെട്ടും. ....
ഇതിപ്പം പറയാന്‍ കാരണം പണ്ടൊരു മകരമാസ സമയം കൊടുങ്ങല്ലൂര്‍ താലപ്പൊലി നടക്കുന്നു . നാലാം താലപ്പൊലി വൈകിയിട്ട് ഏഴുമണിക്ക് വെടിക്കെട്ട് . ആയിരത്തൊന്നു കതിനാ വെടികള്‍ക്കു ശേഷം ചെറിയ ഓലപ്പടക്കവും അതിനിടയില്‍ ഡും എന്ന പൊട്ടുന്ന ഗുണ്ടും അതിനോട് ചേര്‍ന്നു വെടിക്കെട്ടും. ....
ആ കൊല്ലം എന്റെ കൂടെ എന്‍റെ മൂത്താപ്പയുടെ മകന്‍ നാസര്‍ താലപ്പോളിക്കുണ്ടായിരുന്നു . അവനാണേല്‍ ആദ്യമായിട്ട കൊടുങ്ങല്ലുര്‍ക്ക് വരുന്നത് . അവനെ കൊണ്ടുപോകുന്നത് ഞാനായതിനാല്‍ എനിക്ക് എന്റേതായ ഒരു ഗമ വേറെയും .
ആനപ്പുരം കഴിഞ്ഞു വെടിക്കെട്ടിന് തീ കൊളുത്ത്തിക്കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ " ആന വിരണ്ടേ എന്നൊരു അലറ്ച്ച് ...അതിലും വലിയ സബ്ദത്തില്‍ നാസറിന്റെ വായില്‍ നിന്നും " അള്ളോ" എന്നൊരു അലര്‍ച്ചയും ഒന്നിച്ചപ്പോള്‍ താലപ്പോളിക്കാവ് യുദ്ദക്കളം ആകാന്‍ അധികം നേരം വേണ്ടിവന്നില്ല .
തിരക്കിനിടയില്‍ എവിടെക്കോ ഓടി ...രണ്ടു കടയുടെ ഇടയില്‍ ഒരു സ്ഥലത്ത് എത്തി ഒന്ന്‍ ശ്വാസം വലിച്ചു വിട്ടു നോക്കുമ്പോള്‍ നാസര്‍ നഷ്ടമായിരിക്കുന്നു .
'നാസരേ എന്നൊരു ആര്‍ത്തനാദം എന്‍റെ തൊണ്ടയില്‍ നിന്നും പുറത്തേക്ക് ഒഴുകി ...ഈ തിരക്കിനിടയില്‍ എനിക്ക് എന്നെ തന്നെ കാണാന്‍ സാധിക്കുന്നില്ല പിന്നെയാ നാസറിനെ ..
പെട്ടെന്നാ എനിക്ക് ഒരു ഓര്‍മ്മ വന്നത് ' എടാ നാസരേ തിരക്കിനിടയില്‍ കൈവിട്ടു പോയാല്‍ നീ ആ കൂട്ടിയിട്ടിരിക്കുന്ന അനപിണ്ടാത്തിനരികില്‍ വരണം " എന്ന്‍ നേരത്തെ പറഞ്ഞു വച്ചത് ഓര്‍മ്മ വന്നത്..
പിന്നെ എനിക്ക് ആലോചിക്കേണ്ടിവന്നില്ല ഞാന്‍ ആനപിണ്ടാതിനരികിലേക്ക് ചെന്നു . അതാ നില്‍ക്കുന്നു ആനപിണ്ടാതിനരികില്‍ മറൊരു വലിയ ആനപിണ്ടാമായ് നാസര്‍ ...
കാരണം മറൊന്നുമല്ല എന്റെ കയ്യില്‍ നിന്നും പിടിവിട്ടപ്പോള്‍ തന്നെ നാസര്‍ അടുത്ത രക്ഷകനായ ആനപിണ്ടാതിനരികിലേക്ക് ഓടി ...പക്ഷെ ഒട്ടത്തിന്‍റെ സ്പീഡ് കാരണം പിണ്ടാതിനരികിലെത്തിയിട്ടും കാലുകളെ നിയന്ത്രിക്കാനായില്ല ..നേരെ മൂക്കും കുത്തി ആനപിണ്ടാതിലേക്ക് ....
ഇന്നും ആനപിണ്ഡം കാണുമ്പോള്‍ മനസ്സില്‍ നാസരാ ഓടിവരുന്നത്...
[ഹൃദയം കൊണ്ടെഴുതിയതിലെക്ക് എന്റെ ആദ്യ കൃതി ]
No comments:
Post a Comment