1. ഉണക്ക ചെമ്മീന്‍ വറുത്ത് അമ്മിയില്‍ പച്ചമാങ്ങയും തേങ്ങയും ചേര്‍ത്ത് ചമ്മന്തി അരക്കാന്‍ അറീയുമോ..?
2. തുവരപരിപ്പ് പകുതി വേവില്‍ ...ഉള്ളിയും മുളകും അമ്മിയില്‍ ചതച്ച് വെളിച്ചെണ്ണയില്‍ തൂമിച്ച് കറിയുണ്ടാക്കാനറിയുമോ...?
3. ചേമ്പിന്‍ താള്‍ കൊണ്ട് മോരുകറി വക്കുവാന്‍ അറിയുമോ..?
ഇങ്ങനെയുള്ള ചോദ്യങ്ങളാ ഞാന്‍ അധികവും ചോദിച്ചത്..
അഞ്ചടിക്ക് മൂന്നിഞ്ച് നീളക്കുറവുള്ളവനും ചില ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു...
എന്നാല്‍ ഇതിലപ്പുറം ചിന്തിക്കേണ്ട വിഷയങ്ങള്‍ ...മൂന്നടി നീളമുള്ളവളുമാര്‍ക്കും അമിതാബച്ചന്‍റെ ഹൈറ്റുള്ളവരെ വേണമെന്ന് ശഠിക്കുന്നതാ...
ഈയുള്ളവന്‍റെ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ഒരു ഭാഗമാണിത്...
തെങ്ങിന്‍റെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് നോക്കുന്നത് പോലെ ഏഴെണ്ണത്തിനെ കണ്ടു... ആര്‍ക്കും എന്നെ ഇഷ്ടമായില്ല...തെങ്ങിന്‍റെ ചുവട്ടില്‍ നാളികേരം കിടക്കുന്നത് പോലെയാ അവരെന്നെ കണ്ടത് എന്ന് പിന്നീടാ മനസ്സിലായത്...
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..മൂന്ന് മാസത്തെ ലീവിനു അബൂദാബിയില്‍ നിന്നും പെണ്ണ് കെട്ടാന്‍ വന്നിട്ട്..ഈ വക പെണ്ണുങ്ങള്‍ നമ്മെ തോല്‍പ്പിക്കാന്‍ വന്നാല്‍ സമ്മതിക്കാന്‍ പറ്റുമോ..
എന്നാല്‍ എനിക്കായ് പടച്ച റബ്ബ് [ ദൈവം ] ഒരു മൊഞ്ചത്തിയെ ഒരുക്കി നിര്‍ത്തിയിരിക്കുന്ന കാര്യം അറിയാന്‍ അവസാനം വരേയും കാത്തിരിക്കേണ്ടിവന്നു...
“2001 ഫെബ്രുവര്‍ ഒന്നിന് ആ മംഗളകര്‍മ്മം നടന്നു...ഇന്നേക്ക് പതിനാലു വര്‍ഷം തികയുന്നു... “
മുകളിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം എനിക്ക് ഇവളില്‍ നിന്നും കിട്ടി...
“ പതിനാലുവര്‍ഷം കടന്ന് പോയത് അറിഞ്ഞില്ല..സ്നേഹം മാത്രം വിളയുന്ന ഒരു കൊച്ച് കുടുമ്പം” അതായിരുന്നു എന്‍റെ എന്നത്തേയും സ്വപ്നം അത് സാക്ഷാല്‍ക്കരിക്കാന്‍ എന്‍റെ പ്രിയപ്പെട്ടവള്‍ വഹിച്ച് പങ്കിനെ കുറിച്ച് എടുത്ത് പറയാതെ വയ്യ” ദൈവത്തിനു ആദ്യമായി ഞാന്‍ സ്തുതി പറയട്ടെ...

No comments:
Post a Comment