കൊടുങ്ങല്ലൂര്‍ കെ കെ ടി എം കോളേജില്‍ പഠിക്കുന്നതിനു എനിക്ക് ഫീസ് വേണമായിരുന്നു...പേരന്‍റ്സിനു ഗവണ്മെന്‍റ് സര്‍വ്വീസ്സില്‍ ആണു ജോലി അതിനാല്‍ ഫീസ് നിര്‍ബന്ധമായിരുന്നു..എല്ലാമാസവും 12.50 രൂപയാണു ഫീസ്..
പത്താം തിയതിക്ക് മുമ്പ് ഫീസ് അടച്ചിരിക്കണം എന്നും ഒരു നിയമം അന്ന് കോളേജില്‍ ഉണ്ടായിരുന്നു.ഫീസ് അടച്ചില്ലേല്‍ മറ്റു കുഴപ്പം ഒന്നും ഉണ്ടാവുകയില്ല . ആനുവല്‍ എക്സാം എഴുതണമെങ്കില്‍ ഈ ഫീസടപ്പന്മാര്‍ എല്ലാ തുകയും അടച്ചിട്ടുണ്ടോ എന്ന് ഓഫീസിലുള്ള നരാധമന്മാര്‍ ചെക്ക് ചെയ്യും..
എല്ലാ മാസവും കൃത്യമായി ഫീസ് വീട്ടില്‍ നിന്നുകിട്ടുമെങ്കിലും കൊടുങ്ങല്ലൂര്‍ :ശ്രീ കാളീശ്വരി തിയറ്ററും മുഗള്‍ തിയറ്ററും പിന്നെ ശില്‍പ്പി തിയറ്ററും എനിക്കൊക്കെ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നത് വീട്ടില്‍ നിന്നും ഈ 12.50 രൂപ ലഭിക്കുമ്പോളാണ്..
അന്ന് വീട്ടില്‍ നിന്നും ഫീസ് കിട്ടിക്കഴിഞ്ഞപ്പോള്‍ കൂടേയുണ്ടായിരുന്നവരും ഞാനും ഒരു തീരുമാനം എടുത്തു. ഇന്ന് സിനിമക്ക് പോകേണ്ട പകരം ഏതെങ്കിലും നല്ല ഹോട്ടലില്‍ കയറി നന്നായൊന്നു ഭക്ഷിക്കുക..അങ്ങനെ ഞാനും സന്തോഷും ജോയി പിന്നെ വേറെ രണ്ട് പേരും കൂടിയുണ്ടായിരുന്നു, കൊടുങ്ങല്ലൂര്‍ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ...തൊട്ടടുത്ത ടേബിളില്‍ രണ്ട് പ്രണയ ജോഡി കള്‍ വന്നിരുന്നു..
ഞങ്ങളുടേ ക്ലാസ്സില്‍ തന്നെയുള്ള രണ്ട് പെണ്‍കുട്ടികളും ഡിഗ്രിക്ക് പഠിക്കുന്ന രണ്ട് ആണുകുട്ടികളും . ഇവരുടെ പ്രേമം ഞങ്ങളുടെ ക്ലാസ്സില്‍ പാട്ടാകുന്നു. ഞങ്ങള്‍ കുറച്ച് പേരാണു ആ പ്രേമത്തിനു ശത്രുക്കള്‍ ...എങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കോ വക്കാണമോ ഒന്നും ഇല്ലതാനും..
ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് ക്യാഷ് കൌണ്ടറില്‍ എത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി ..പാന്‍സിന്‍റെ പോകറ്റില്‍ പേഴ്സ് കാണുന്നില്ല...ഞാന്‍ ഞെട്ടിയപ്പോള്‍ കൂടെയുള്ളവരും ഞെട്ടി...അവരുടെകയ്യിലും പൈസയൊന്നും ഇല്ല ...കാരണം അന്നത്തെ ഇര ഞാന്‍ ആണല്ലോ പിന്നെ അവര്‍ പൈസ കൊണ്ട് വരേണ്ട കാര്യവും ഇല്ല.അതിനാലാവും അവരും ഞെട്ടിയത്...ഇനി എന്ത് ചെയ്യാം എന്ന് ആലോചിക്കുമ്പോളാ നമ്മുടെ കാമുക കാമുകീ കൂട്ടം അവിടെ തിന്ന് മുടിച്ച് അര്‍മാദിക്കുന്നത് കാണുന്നത്..
ഞാന്‍ പതുക്കെ അവരുടേ അരികില്‍ ചെന്ന് സ്വകാര്യം പറഞ്ഞു.. സുകു എനിക്കൊരു ഉപകാരം ചെയ്യണം നമ്മുടെ പ്രകാശന്റെ പേന എന്റെ കയ്യിൽ ഉണ്ട് അവനു ഞാൻ അത് കൊടുക്കുവാൻ മറന്നു നീ അതൊന്ന് പ്രകാശനു കൊടുക്കണം ...നിന്റെ വീടിന്റെ അടുത്തല്ലെ അവന്റെ വീട്...
അവര്‍ സമ്മതിച്ചു...ഞാന്‍ പോകറ്റില്‍ ഇരുന്നിരുന്ന പേന ഊരി അതിലൊരുത്തന്‍റെ പോകറ്റില്‍ കുത്തികൊടുത്തു..
എന്നിട്ട് കൌണ്ടറില്‍ ചെന്ന് ക്യാഷിയറോട് പറഞ്ഞു ..“ചേട്ടാ ദാ ഞങ്ങള്‍ടെ ബില്‍ ...ആ ഇരിക്കുന്ന കപ്പിള്‍സ് ഇല്ലെ അവര്‍ പേ ചെയ്തു കൊള്ളും...“
അതെങ്ങനെ ശരിയാവും അവര്‍ വേറെ ആളുകള്‍ അല്ലെ..?
അല്ല ചേട്ടാ ഞങ്ങള്‍ ഒരുമിച്ചാ ..ചേട്ടന്‍ പേടിക്കേണ്ട ഞാന്‍ അവരെ കൊണ്ട് പറയിച്ചാല്‍ മതിയല്ലോ അല്ലെ..?
ആ അത് മതി അവര്‍ സമ്മതിച്ചാല്‍ ഓകെ...
ഞാന്‍ ക്യാഷ് കൌണ്ടറിന്‍റെ അരികില്‍ നിന്നും വിളിച്ചു സുകൂ...സുകൂ..അപ്പോള്‍ കൂട്ടത്തിലെ സുകു എന്ന ആള്‍ തിരിഞ്ഞൂ നോക്കീ...
എന്താ ഷഫീറേ...?
നീ മറക്കാതെ കൊടുക്കുമോ ..? അതൊ ഞാന്‍തന്നെ കൊടുക്കണോ..?
വേണ്ടാ നീ പോയ്ക്കോളൂ ഞാന്‍ കൊടുത്തോളാം...
അങ്ങനെ ക്യാഷിറില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങള്‍ പുറത്ത് കടന്നു..അപ്പോള്‍ സന്തോഷിനൊരു സംശയം “ ഷഫീറേ എന്ത് സൂത്രമാണേടാ നീ ആ സുകുവിനോട് പറഞ്ഞത്”..?
സൂത്രമല്ല സന്തോഷേ ..ഞാന്‍ ആദ്യം പൈസ നഷ്ടപ്പെട്ടകാര്യം അവരോട് പറഞ്ഞു...ബില്ല് പേ ചെയ്യുന്ന കാര്യം അവര്‍ സമ്മതിച്ചില്ല..അപ്പോള്‍ ഞാന്‍ മറ്റൊരു ഐഡിയ എടുത്തു...
“എന്‍റെ ഈ പേന ശിവപ്രകാശനു കൊടുക്കണം നീ അവന്‍റെ വീടിനരികില്‍ കൂടിയല്ലെ പോകുന്നത് “ ?
അത് അവന്‍ സമ്മതിച്ചു...ക്യാഷ് കൌണ്ടറിനരികില്‍ നിന്നും ഞാന്‍ പേന കൊടുക്കുന്ന കാര്യമാ വിളിച്ച് ചോദിച്ചത്...അതോടെ ആ പ്രശ്നം സോള്‍വ് ആയി....ബാക്കി ഇനി നാളെ ക്ലാസ്സില്‍ എത്തിയിട്ട് നോക്കാം എന്താ...

No comments:
Post a Comment