ആഡംബരം എന്ന് തോന്നിക്കുന്ന ആ വീടിന്‍റെ ഗേറ്റ് തുറന്ന് ഒരു തമിഴ് ബാലന്‍ അകത്തേക്ക് പ്രവേശിച്ചു....
പളേ കുപ്പി പാട്ട ഇരുമ്പ്....എന്ന് ഒരു പ്രത്യേക ഈണത്തില്‍ ചോദിച്ച് കൊണ്ട് മുന്നോട്ട് വന്നു..
സാര്‍ സാര്‍ എന്ന് ഉറക്കെവിളിച്ച് കൂവുന്നുണ്ട് ആ ബാലന്‍..
ജീന്‍സ് പാന്‍റും ജുബ്ബയും അണിഞ്ഞ ഒരാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്നു.തമിഴ് ബാലനെ കണ്ടപ്പോള്‍ അയാളുടെ മുഖം ചുളിഞ്ഞു...അല്‍പ്പം ദേഷ്യത്തോടെ അയാള്‍ പറഞ്ഞു ഇല്ല ഇവിടെ ഒന്നും ഇല്ല ...
നോക്ക് സാര്‍ പളെത് എന്തെങ്കിലും...ബാലന്‍ ദയനീയമായി പറഞ്ഞു...
ഒന്നും ഇല്ലാന്ന് പറഞ്ഞില്ലെ..അലറിക്കൊണ്ടയാള്‍ ആ ബാലനെ ആട്ടി പായിച്ചു..
എന്നാ സാര്‍ ഇന്തമാതിരിയെല്ലാം പേസണു...നാനും മനുസനാ സര്‍..ജീവിക്കാന്‍ വേണ്ടി ഇന്തവേഷം ആടണു സാര്‍...
പോടാ അവിടന്ന് എന്നെ പഠിപ്പിക്കാന്‍ വരുന്നോ....
പാവം ആ തമിഴ് ബാലന്‍ പേടിച്ച് തന്‍റെ സൈക്കിള്‍ വണ്ടിയെടുത്ത് പതുക്കെ ചവിട്ടി മുന്നോട്ട് പോയി...പോകുന്ന കൂട്ടത്തില്‍ അവന്‍ വിളിച്ച് പറയുന്നുണ്ട്
“പളേ ഇരുമ്പ് പാട്ട പ്ലാസ്റ്റിക്ക് പേപ്പര്‍ “...
കൂരിരുളില്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടാണു ആ തമിഴ് ബാലന്‍ തന്‍റെ കൂടാരത്തില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങിയത്...
റോഡ് സൈഡില്‍ ഇടിച്ച് കിടക്കുന്ന ഒരു വണ്ടി അതില്‍ അബോധാവസ്തയിലായ ഒരാളും രക്തം വാര്‍ന്നൊലിക്കുന്ന ഒരു കുട്ടിയും അയാള്‍ കുട്ടിയെ വാരിയെടുത്ത് റോഡില്‍ ഇറങ്ങിനിന്നു...ഒരു വാഹനവും വരുന്നില്ല..അയാളും തളര്‍ന്ന് തുടങ്ങി...
തമിഴ് ബാാലന്‍ തന്‍റെ കൂടാരത്തിനരികിലേക്കോടി ഇരുമ്പ് സാധനങ്ങള്‍ നിറച്ച് തന്‍റെ വണ്ടി പെട്ടെന്ന് തന്ന് കാലിയാക്കി ...അതും ചവിട്ടി അയാളുടെ അരികിലേക്ക് എത്തി കുട്ടിയേയും അയാളേയും ആ വണ്ടിയില്‍ കയറ്റിയിട്ട് അവന്‍ സൈക്കിള്‍ ആണു ചവിട്ടി...നേരെ അകലെ കാണുന്ന ആശുപത്രിയിലേക്ക്...
തിരക്കൊഴിഞ്ഞ ആശുപത്രി വരാന്തയില്‍ ആ തമിഴ്ബാലന്‍ ഇരിക്കുമ്പോള്‍ ഒരു നേഴ്സ് അവന്‍റെ അരികിലെത്തി പറഞ്ഞു...ഇനി മോന്‍ പോയ്ക്കോളൂ...അവര്‍ക്ക് കുഴപ്പം ഇല്ല...
അമ്മാ അവരെ പാക്കമുടിയുമാ...?
ഇല്ല നാാടെ വായോ...അന്ത റോഡ് സൈഡിലുള്ള വീടാ എന്‍റേത്..പേരു പളനി...
No comments:
Post a Comment