Saturday, 14 January 2017

പറമ്പിന്റെ അതിർത്തിയിലുള്ള ശീമകൊന്നക്കും  അനാഥമായിക്കിടക്കുന്ന കവണൻ മടലിനും എന്നെ കാണുമമ്പോൾ ഒരു പാട് കഥകൾ പറയുവാനുണ്ടാകും....

എന്റെ നല്ല നടപ്പിനു കാരണക്കാരയവരാണല്ലൊ ഇവർ....

പിച്ചവക്കാൻ പഠിപ്പിച്ചവർ എന്തായാലും നമ്മെ പിച്ചക്കാരാകാൻ അനുവധിക്കില്ലല്ലൊ.....

വീടിന്റെ മുക്കും   മൂലയും എന്നേക്കാളും നന്നായി അക്കാലത്ത് എന്റെ വാപ്പാക്ക് അറിയാമായിരുന്നു ....ചിലസമയം ടൊം അന്റെ ജെറിയെ തോല്പ്പിക്കുമാറാകും എന്റെ പ്രയാണം....എന്തിനും ഒരു അവസാനം ഉണ്ടാകണം അല്ലോ .....പ്രാണരക്ഷാർത്ഥം ഞാൻ ഒളിക്കാനായി ഒരു പൊത്ത് തേടുമ്പോൾ ....ഒരായുധത്തിനായ് വാപ്പയുടെ ഉള്ളം തുടിക്കുകയായിരിക്കും..

പ്രക്രിതി എനിക്കെന്നും എതിരായിരുന്നു...ആയുധത്തിനായ് തേടുന്ന വാപ്പാനെ സഹായിക്കാൻ ശീമകൊന്നമരം തലയാട്ടി താഴ്ന്ന് കൊടുക്കും ...ഇനി അഥവാ ശീമകൊന്നയില്ലാത്ത സ്ഥലത്താണേൽ ......തെങ്ങ് ഒരു വഴികാട്ടിയായ് വാപ്പാടെ മുന്നിൽ പ്രത്യക്ഷപ്പെടും.....

"തെങ്ങ് ചതിക്കില്ല ചതക്കുകയുള്ളു എന്ന് മനസ്സിലാവുന്നത് " അപ്പോഴാ...

ചെറുപ്പത്തിൽ ജീവിതം ഒരു ഞാണിന്മേൽ കളിയാണെന്ന് തോന്നിയിട്ടുണ്ട്...എന്നാൽ ഞൻ നന്നായൊ എന്ന് ചോദിച്ചാൽ ഒറ്റമറുപടിയേ ഉള്ളു ...."ഇല്ല"




No comments:

Post a Comment