കെ കെ ടി എം കോളേജിൽ പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലം...
വിധ്യാർത്ഥികളേക്കാളും ഉഴപ്പന്മാരായിരുന്നു അന്നത്തെ അധ്യാപകർ എന്ന് പറഞ്ഞാൽ ആരും തെറ്റ് പറയില്ല....അന്നത്തെ കോളേജും ഇന്നത്തെ കോളേജും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട് ട്ടൊ...
പുല്ലൂറ്റ് കോളേജ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയാൽ സുമാർ മുന്നൂറ് മീറ്റർ നടക്കണം കോളേജിൽ എത്താൻ...എത്തിയിട്ട് എന്തിനാ എന്ന് ചോദിക്കരുത് കഥയിൽ ചോദ്യം ഇല്ല .....
അക്കാലത്ത് രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരു മണി വരെ ഒരു ഷിഫ്റ്റും പിന്നെ ഒന്നു മുതൽ അൻചു മണിവരേക്കും രണ്ടാമത്തെ ഷിഫ്റ്റും ആണു ഉള്ളത്....
ഞാൻ എന്റെ ഉമ്മിച്ചിയുടെ വീട്ടിൽ നിന്നാണു കോളേജിൽ പോയിരുന്നത്...അതിനു മറ്റൊരുകാരണം ഉണ്ട് ബാപ്പിച്ചിക്ക് അല്പ്പം വിശ്രമം ആവശ്യം ആണെന്ന് എനിക്ക് തോന്നി....എന്നെ കണ്ടാൽ ചീത്തവിളിക്കാനും തല്ലാനായ് പറമ്പിലൂടെ ഒാടിക്കാനും സമയം ഉണ്ടാവുകയുള്ളു ബാപ്പിച്ചിക്ക്...ഞാൻ അവിടെ നിന്ന് മാറിനിന്നാൽ ഒരു വിശ്രമം കിട്ടുമല്ലോ...
പുത്തൻചിറയിൽ ആണു ഉമ്മച്ചിയുടെ വീട്...മാളയിൽ നിന്നും പുറപ്പെടുന്ന ഭാരതി എന്ന ബസ്സ് രാവിലെ 8 മണിയാവുമ്പോൾ പുത്തൻചിറ മാണിയൻകാവ് ഷാപ്പ് പടിക്കൽ എത്തും .....ലോറിയിൽ ഇഷ്ടിക അടുക്കി വച്ചത് പോലെ ആളുകളെ കുത്തി നിറച്ച് കോണ്ടാകും ഭാരതിയുടെ വരവ്....
എന്തോ ഭാരതിയിൽ എത്ര ആളുകൾ കയറിയാലും ഭാരതിയുടെ വയർ നിറയില്ല....ആ തിരക്കിനിടയിലേക്ക് ഞാനും ഞൂണ്ട് കയറും....ഒരു "പല്ലുകുത്തി" കയറുന്നത് പോലെയേ ഭാരതിക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുകയുള്ളു...
ബസ്സിലേക്ക് കയറൂമ്പോഴേക്കും സുന്ദരനും സുമുഖനും ആയ കണ്ടക്ടർ .....തന്റെ ഇടത് കക്ഷത്തിൽ മുഷിഞ്ഞ് നാറിയ കറുത്ത ബാഗ് കയറ്റിവച്ച് ഇടത് കയ്യുടെ നടുവിരലിൽ തൂക്കിയിട്ടിരിക്കുന്ന പച്ചകളറുല്ല വിസിൽ തുപ്പൽ തെറിപ്പിച്ച് കൊണ്ട് നീട്ടി ഊതും......
മുന്നോട്ട് കയറി നില്ക്കൂ മുന്നോട്ട് കയറി നില്ക്കൂ എന്നുള്ള കണ്ടക്ടറുടെ അലർച്ചയും ടാറിടാതെ മെറ്റൽ മാത്രം വിരിച്ച വഴിയിലൂടെ ഉള്ള ഭാരതിയുടെ യാത്രയും അരോചകമായി തോന്നുമെൻകിലും ശരീരം ഇളകിയുള്ള ആ യാത സ്ഥലത്തെ തരുണീ മണികളും തരുണന്മാരും ഇഷ്ടപ്പെട്ടിരുന്നു....കൂട്ടത്തിൽ "സുസ്മേരൻ" എന്ന് പേരുള്ള സുമുഖനായ കണ്ടക്ടറേയും....
മുന്നിൽ മലയാളി മൻകമാർ നിരന്ന് നില്ക്കുമ്പോൽ പിന്നിലുള്ള യുവ കളേഭന്മാരോട് മുന്നോട്ട് കയറി നില്ക്കാൻ പറയേണ്ട കാര്യം ഇല്ലാ എന്ന് അറിയാമെൻകിലും സുസ്മേരൻ ശീലിച്ചതല്ലെ പാലിക്കൂ.....
"ഇനിയങ്ങോട്ട് കയറി നില്ക്കാൻ കഴിയില്ലാ എന്ന് ഒരു അമ്മച്ചി വിളിച്ച് പറഞ്ഞപ്പോൾ എന്താ കയറി നിന്നാൽ എന്നുള്ള സുസ്മേരന്റെ ചോദ്യം അമ്മച്ചിയിൽ ഹാലിളക്കി....."
"എടോ ചെറുക്കാ ..മുന്നിൽ ഉള്ള ഈ ഗ്ളാസ്സ് പൊട്ടിച്ച് തന്നാൽ കയറി നില്ക്കാം " എന്നുള്ള അമ്മച്ചിയുടെ മറുപടിയിൽ ഭാരതിയുടെ ഉള്ളിൽ കൂട്ടച്ചിരി ഉയർത്തി...." മുന്നിലുള്ള ചില്ലിൽ പോസ്റ്റർ ഒട്ടിച്ചത്പോലെയാ ഇപ്പോൾ തന്നെ അമ്മച്ചിയുടെ നില്പ്പ്....
എട്ടേമുക്കാലിനു ഭാരതി കോളേജ് പടിക്കൽ എത്തിയാൽ ഭാരതിയുടെ വയർ ഒഴ്ഹിയുകയായി....ആൺ കുട്ടികളും പെൺകുട്ടികളും മിക്സ് ആയി പഠിക്കുന്ന ആ കലാലയത്തിൽ ഒരു പ്രേമത്തിനു "ഹംസം" ആകാൻ ഭാഗ്യം സിദ്ധിച്ചവനാണു ഞാൻ ....
No comments:
Post a Comment