പണ്ട് പണ്ട് വീടുകളില്‍ അമ്മി എന്നുപറയുന്ന ഒരു വസ്തു ഉണ്ടായിരുന്നു..
ആരു വീടുപണിതാലും അടുക്കളയുടെ വടക്ക് ഭാഗത്തായി മൂപ്പിലാനു ഒരു സ്ഥലം മാറ്റിവച്ചിരിക്കും ..ഒരു തിണ്ണയെല്ലാം കെട്ടി ..മേല്‍പ്പറയപ്പെട്ട ഈ അമ്മിയേയും അതിന്‍റെ കുട്ടിയേയും കാലാകാലത്തോളം അവിടെ അതിനെ ഉറപ്പിക്കും....അവരുടെ തന്നെ തറവാട്ടില്‍ പെട്ട ആളുകളായിരുന്നും ഉരലും പിന്നെ ഉരലിന്‍റെ ചേച്ചിയുടെ മക്കള്‍ മുറവും മുളയുടെ കുട്ടയും..
ഈ വക സാമഗ്രികള്‍ ഉള്ള ഒരു വീട്ടിലായിരുന്നു എന്‍റെ ജനനം...ഓര്‍മ്മവച്ച കാലത്ത് ഏറ്റവും രസകരമായി തോന്നിയിരുന്നത് കൊയ്ത്തുകാലം ആയിരുന്നു...
വീടിന്‍റെ മുറ്റത്ത് വലുപ്പത്തില്‍ കളിമണ്ണുകൊണ്ട് മെഴുകിയ വലിയകളം ഉണ്ടാക്കി അതിനുമുകളിലൂടെ ചാണകവും ഉമിയും മിക്സ് ചെയ്തുണ്ടാക്കിയ മിശ്രിതം കൊണ്ട് മെഴുകിയ കളത്തില്‍ കൊയ്തുകൊണ്ട് വരുന്ന കറ്റകള്‍ വട്ടത്തില്‍ നല്ലഭംഗിയില്‍ കൊണ്ടു അടുക്കിവക്കും...എല്ലാ ജോലിക്കാരും നല്ല ഒത്തൊരുമയായിരിക്കും...ഒരു വീട്ടില്‍ നിന്നും അച്ഛനും അമ്മയും മക്കളുമെല്ലം കൊയ്യാനിറങ്ങും...അവരവര്‍ കൊയ്യുന്ന നെല്ല് കറ്റകളാക്കി കളത്തില്‍ വക്കും ....
കൊയ്ത് വച്ചകറ്റകള്‍ മെതിക്കാന്‍ രാത്രിയില്‍ ആയിരിക്കും ജോലിക്കാര്‍ വരിക അവരുടെ പാട്ടുകളും കഥകളും നേരമ്പോക്കുകളും കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരും കറ്റമെതിക്കുന്നതും നോക്കിയിരിക്കും...നല്ലരസം ആയിരിക്കും....
പറഞ്ഞുവന്നത് അതല്ല....അമ്മിയുടെ കാര്യം ആണു പറഞ്ഞുവന്നത്...പറഞ്ഞുപറഞ്ഞൂ കാടുകയറി.....ചില സമയങ്ങളില്‍ ഉണക്ക ചെമ്മീന്‍ വറുക്കുന്ന മണം മൂക്കിലടിക്കുമ്പോഴായിരിക്കും ഉറങ്ങി കിടക്കുന്ന വിശപ്പ് സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്....അപ്പോഴറിയാം ഇന്ന് ഉണക്കചെമ്മീനും പച്ചമാങ്ങയും തേങ്ങയും ഇട്ട് അമ്മിയില്‍ അരക്കുന്ന ഉണക്കചെമ്മിന്‍ ചമ്മന്തി ആയിരിക്കും എന്ന്....
അമ്മിയില്‍ അരച്ചെടുക്കുന്ന ആ ചമ്മന്തിക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത രുചിയായിരുന്നു...അങ്ങനെ ചെമ്മിന്‍ അരച്ചെടുത്തുകഴിഞ്ഞാല്‍ ഞാന്‍ പതുക്കെ ഉമ്മിച്ചിയുടെ അടുത്ത് കൂടും ....
എന്‍റെ ആ വരവിന്‍റെ ഉദ്ദേശം ഉമ്മിച്ചിക്കറിയാം...ചമ്മന്തിയരച്ച ആ അമ്മിയില്‍ ചോറിട്ട് കുഴച്ച് കിട്ടാനുള്ള എന്‍റെ വരവാണെന്ന്...
കുത്തരിയുടെ ചോറ് ആ ആമ്മിയിലിട്ട് ഒന്നൂടെ കുഴച്ച് ചെറിയ ഉരുളുകള്‍ ആക്കി എനിക്ക് ഉമ്മിച്ചി തരും....ആ കാലം ഒക്കെ മാറി ഇനി അങ്ങനെയൊരു കാലം വരികയും ഇല്ല...അന്നുകാലത്ത് നമുക്ക് കിട്ടിയ മാതൃസ്നേഹത്തിന്‍റെ നൂറിലൊരംശം പോലും ഇന്നുള്ളവര്‍ക്ക് കിട്ടുന്നുമില്ല.....
No comments:
Post a Comment