Monday, 18 August 2014


എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....31

രണ്ട് സൈഡും ബംഗാളികള്‍ തുപ്പി നശിപ്പിച്ച് വച്ചിരിക്കുന്ന കോണിപ്പടികള്‍.... .ഒരു മോഡേണ്‍ ആര്‍ട്ടിനെ പോലെ തോന്നിപ്പിച്ചു...കണ്ണുപൊത്തികളിക്കുന്ന കുട്ടികളുടെ ആക്ഷനോടെ ഞാന്‍ ഓരോ സ്റ്റെപ്പുകളും കയറി മുകളിലേക്ക് ചെന്നു....
അവിടെ ചെന്നപ്പോള്‍ തന്നെ പാക്കിസ്ഥാനിയുടെ കളസം ഇട്ടുകൊണ്ട് ഒരു വന്‍ തന്‍റെ മുടിയെ ഒരു സൈഡിലേക്ക് ഒതുക്കി വക്കാനുള്ള പുറപ്പാടാണ്...ചീര്‍പ്പെടുത്ത് ഒരു സൈഡിലേക്ക് ചീകി വക്കുമെങ്കിലും അതിനേക്കാളും സ്പീഡില്‍ മുറ്റി തിരിച്ച് ഇങ്ങോട്ട് തന്നെ പോകും...മലയാളി താമസിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു പട്ടാണി എങ്ങിനെ വന്ന് കൂടിയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല...

“ഇയാള്‍ക്ക് ആ മുടി ഫെവിക്കോള്‍ വച്ച് ഒട്ടിച്ചുകൂടെ എന്ന് “ അവിടെ ഇരുന്ന് പേപ്പര്‍ വായിക്കുന്ന ഒരുവനോട് ഞാന്‍ ചോദിച്ചു.....പെട്ടെന്ന് പട്ടാണി ഒന്ന് തിരിഞ്ഞു നോക്കി....എന്നിട്ട് മുഴുവന്‍ പല്ലും പുറത്ത് കാട്ടി ഒന്ന് ചിരിച്ചിട്ട് എന്നോട് പറഞ്ഞു ...“ഞാന്‍ മലയാളിയാ”....  ജിന്‍സിന്‍റെ     ക്ലായ്‌വ് പിടിച്ച  സിബ്ബ് പോലെ തോന്നിച്ചു അവന്‍റെ പല്ല്....
ചെറുതായ് ഒന്ന് ചമ്മിയെങ്കിലും ആ ചമ്മല്‍ എനിക്ക് പുത്തരിയല്ലല്ലോ എന്ന ചിന്തയില്‍ ഞാന്‍ സുബൈര്‍ ഹാജിയുടെ റൂമിലേക്ക് നടന്നു....
                                                                      കീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു..ഡിസൈന്‍ ചെയ്ത ചുമര്‍... . “ വാല്‍ നക്ഷത്രത്തെ വരച്ച് വച്ചിരിക്കുകാണെന്നാ ഞാന്‍ ആദ്യം കരുതിയത്....ആദ്യം അല്‍പ്പം കട്ടിയില്‍ വരച്ച് തുടങ്ങി ഒരു വളഞ്ഞിട്ട് ഒരു കറുത്ത വരകള്‍....  . വരകള്‍ അവസാനിക്കുന്നിടത്ത് കട്ടികുറഞ്ഞ് പോയ്ന്‍റില്‍ അവസാനിച്ചിരിക്കുന്നു....
                                                                         സുബൈര്‍ ഹാജിമാത്രമേ റൂമില്‍ ഉണ്ടായിരുന്നുള്ളു...എന്നെ കണ്ടതും ആ ബാ സഫീറെ എന്ന് പറഞ്ഞ് കട്ടിലികിടന്നിരുന്ന ഒരു ഷര്‍ട്ട് എടുത്ത് സൈഡിലേക്ക് മാറ്റിയിട്ടു...ഞാന്‍ അവിടെ ഉപവിഷ്ടനായി...
തികച്ചും ഒരു ബാച്ച്ലര്‍ റൂം....കട്ടിലിന്‍റെ വളഞ്ഞ് നില്‍ക്കുന്ന ഭാഗത്ത് “ 8“  രൂപത്തില്‍ എന്തോ ഒരു തുണി കിടക്കുന്നു....“സൂഷിച്ച് നോക്കിയപ്പോഴാ കാര്യം മനസ്സിലായത്.....“ പെട്ടെന്ന് ഊരാന്‍ കിട്ടാതായപ്പോള്‍ ഉരുട്ടി ഊരിയ ഒരു അണ്ടര്‍വെയര്‍ ആ‍യിരുന്നു” അത്...
ചുമരിലുള്ള ചെറിയ ചെറിയ ദ്വാരങ്ങളില്‍ കറുത്ത ചെറിയ കുത്തുകള്‍......... 
മൂട്ടകള്‍.... ഡിസൈന്‍ ചെയ്ത് വച്ചിരിക്കുന്നതാണു ....പെട്ടെന്ന് ഹാജി എഴുന്നേറ്റ് ചുമരില്‍ ഒരു വര വരച്ചു.....എന്നിട്ട് കൈ ഒന്ന് മണത്ത് നോക്കുന്നതും കണ്ടു....എന്താ ചെയ്തതെന്ന് ഞാന്‍ ഒന്ന് നോക്കി....ചുമരില്‍ ഒരു വാല്‍ നക്ഷത്രം കൂടി ഉടലെടുത്തു....പടച്ചോനെ ഈ വാല്‍ നക്ഷത്രം മുഴുവനും മൂട്ടയെ കൊന്ന പാടുകളായിരുന്നോ.....
ജ്ജ് ബ്ടെ ഇരിക്ക് ഞാന്‍ ഒരു സുലൈമാനി ഇട്ടോണ്ട് വരാം...എന്ന് പറഞ്ഞ് ഹാജി കിച്ചണീലേക്ക് പോയി....എനിക്കാണേല്‍ ആ കട്ടിലില്‍ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല...ഞാന്‍ പതിയെ കിച്ചണിലേക്ക് നടന്നു എന്നിട്ട് അവിടെ വച്ചിരുന്ന ഒരു ഗ്ലാസ്സ് നന്നായി കഴുകി ഹാജിക്കാക്ക് കൊടുത്തു...മറ്റൊന്നുമല്ല മൂപ്പിലാന്‍ മൂട്ടയെ കൊന്ന കയ്യുമായിട്ടാണു കിച്ചണിലേക്ക് പോയത്....വെറുതെ ഒരു സംശയം ആള്‍ ഇനി കൈ കഴുകിയിട്ടില്ലെങ്കിലോ...
                                                             എന്‍റെ സുലൈമാനി ഞാനും ഹാജിയുടെ ഹാജിയും എടുത്ത് കൊണ്ട് റൂമിലേക്ക് തിരിച്ചു....ഞാന്‍ വീണ്ടും കട്ടിലില്‍ ഇരുന്നു...ഹാജി മുന്നില്‍ കിടന്നിരുന്ന സ്പ്രിങ്ങ് പോയ ഒരു സോഫസെറ്റിയില്‍ ഇരുന്നു...ഹാജിയുടെ ഭാരം എത്രത്തോളമുണ്ടെന്ന് സോഫാ സെറ്റിയുടെ താഴേക്ക് നോക്കിയാല്‍ മനസ്സിലാവുമായിരുന്നു..“ കറവക്കാരനെ നോക്കിയിരിക്കുന്ന പശുവിന്‍റെ അകിട്” പോലെ താഴേക്ക് തൂങ്ങി നില്‍ക്കുന്നു...
                                                              എന്‍റെ നോട്ടം പിടിക്കാഞ്ഞിട്ടോ എന്തോ ഹാജി സോഫയില്‍ നിന്നും എഴുന്നേറ്റു....അതും വിസ്തരിച്ചുള്ള ഒരു എഴുന്നേല്‍ക്കല്‍... ഒട്ടകം എഴുന്നേല്‍ക്കുന്നത് പോലെ.......പറഞ്ഞു കാടുകയറി ഹാജിയുടെ കഥ കേള്‍ക്കാന്‍ കഴിഞ്ഞില്ല....ഞാന്‍ ഹാജിക്കാനോട് ചോദിച്ചു....ഹാജിക്ക എന്താ നിങ്ങടെ പ്രശനം.....?

No comments:

Post a Comment