എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം
ഭാഗം . പന്ത്രണ്ട്
റൂമിലെ കാര്യങ്ങള്‍ പൊതുവേ രസകരമായി നീങ്ങിയെങ്കിലും കമ്പനിയുടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു...
പി ആര്‍ ഓ അശ്രഫിന്റെ അനന്തിരവന്‍ എന്നൊരു പരിഗണന ആദ്യമെനിക്ക് കിട്ടിയിരുന്നു.[ എന്റെ മാമയായിരുന്നു കമ്പനിയിലെ പി ആര്‍ ഓ ]..
ആ പരിഗണന അധികം നീണ്ടുനിന്നില്ല..ഇവിടെ എല്ലാവരും ജോലിക്കായിട്ടാണു വരുന്നത് ഒരാള്‍ മാത്രം മിന്നി മിന്നി നടക്കാന്‍ അനുവദിക്കില്ല എന്ന് ഓരോരുത്തര്‍ പിറുപിറുത്ത് തുടങ്ങിയപ്പോള്‍ ....ഞാനും അവരുടെ കൂട്ടത്തിലെ ലേബര്‍ ആകേണ്ടിവന്നു...
1000 ദിര്‍ഹം ശമ്പളം....ഇന്ത്യന്‍ മണി കറക്ട് 10000 കിട്ടും....
ഇടക്കിടക്ക് ഓവര്‍ ടൈം... ഒരുമണിക്കൂര്‍ ജോലിചെയ്താല്‍ കിട്ടുന്നത് ഒന്നേകാല്‍ മണീക്കൂറിന്റെ വേതനം... അതും ബേസിക്കിന്റെ അടിസ്ഥാനത്തില്‍. അപ്പോള്‍ കിട്ടുന്നത് ഒരുമണീക്കൂറിനു ലഭിക്കുന്നത് 2.90 ദിര്‍ഹം ഉച്ചക്ക് ഊണ്‍ ഫ്രീ....
പരമശിവനെ കഴുത്തില്‍ കിടന്ന പാമ്പ് കടിച്ച അവസ്ഥ...
രാവിലെ ലേബേഴ്സിനേം കാത്ത് പഞ്ചസാര കണ്ടയ്നറുകള്‍ കിടപ്പുണ്ടാകും..
ഒരു കണ്ടയ്നറീല്‍ 450 ചാക്ക് ഉണ്ടാകും അതിറക്കണം..തീര്‍ന്നില്ല അത് കഴിയുമ്പോഴേക്കും അടുത്തത് വരും ...
ഞാനാണെങ്കില്‍ ആകെ ഇത്തിരിയുള്ളു... എന്റെ വെയ്റ്റ് ആകെ 48 കിലൊ എന്നാല്‍ പഞ്ചസാരചാക്കിന്റെ ഘനം 50 കിലോ...
എന്നേലും രണ്ട്കിലോ കൂടുതല്‍ ആണു പഞ്ചാസാര ചാക്കിന്റെ തൂക്കം...
ഞാനാണേങ്കില്‍ നാട്ടില്‍ വച്ച് എടുത്തിരിക്കുന്ന ഏറ്റവും വലിയ ഭാരം രണ്ട് തേങ്ങ അല്ലേല്‍ ഒരുരുള ചോറ് ഇതൊക്കെ യാണു...
ചില നല്ല സുഹൃത്തുക്കളുടെ നല്ലമനസുകൊണ്ട് ചില ഇളവുകള്‍ എനിക്ക് കിട്ടിയെങ്കിലും ജോലിയെന്തെന്ന് ഞാന്‍ ശരിക്കും അറിഞ്ഞു...
വിയര്‍പ്പെന്താണെന്ന് ഞാന്‍ അറിഞ്ഞു...
ഗള്‍ഫെന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു...
മുന്നുമണിക്ക് ജോലികഴിഞ്ഞ് റൂമില്‍ എത്തിയാല്‍ കട്ടിലില്‍ കയറി കിടക്കുന്നത് മാത്രം അറിയും പിന്നെ ശക്തമായ ഉറക്കം....
ശരീരത്തിന്റെ വേദനയേക്കാളും എന്നെ അലട്ടിയിരുന്നത് നാട്ടിലെ ചിന്തകളാണു. ഗള്‍ഫിലേക്ക് വരുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത് ഗുജ് റാത്തിലെ സൂറത്ത് എന്ന സ്ഥലത്തായിരുന്നു...
ഞാനും എന്റെ ചങ്ങാതിമാരും നിര്‍ബാധം മതിച്ച് ഉല്ലസിച്ചിരുന്ന സ്ഥലം...അതും ഇതും തമ്മിലുള്ള അന്തരം...അജഗജാന്തരം.....
കൃത്യം പറഞ്ഞാല്‍ 10 വര്‍ഷം എന്റെ ജീവിതം ഗുജ്രാത്തില്‍ ആയിരുന്നു...
ലൈഫ് ശരിക്കും ആസ്വതിച്ച എന്റെ ജീവിതം...
ഇത്തിരി പോന്ന ഞാന്‍ ആരെടാ എന്ന് ആരേലും എന്നോട് ചോദിച്ചാല്‍ എന്താണ്ടാ എന്നു ഒറ്റക്ക് തിരിഞ്ഞു നിന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എനിക്ക് അവിടെ നിന്നും ലഭിച്ചു എന്നു പറയുന്നതാകും ശരി....
തുടരും....
No comments:
Post a Comment