Thursday, 3 July 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീ‍വിതം.....30

ഹാജിക്ക് ദൈവം കൊടുത്തൊരു രഹസ്യ അസുഖം ഉണ്ട്....പൊതുസദസുകളില്‍ അതുപറയാറില്ലെങ്കിലും സംസാരത്തിനിടയില്‍ ആംഗ്യം കൊണ്ട് ഹാജിതന്നെ ആ അസുഖത്തിനെ കുറിച്ച് നമുക്ക് മനസ്സിലാക്കി തരും
ഒരു പാടുമരുന്നുകള്‍ അതിനുവേണ്ടി കഴിക്കുന്നുണ്ടേങ്കിലും മരുന്നിന്റെ ഗുണം ഹാജിയുടെ ശരീരത്തില്‍ ഏശില്ല...
കാരണം ഈ അസുഖത്തിനു കോഴിയിറച്ചി വര്‍ജിക്കണമെന്ന് ഹാജിയോട് ഡോക്ടര്‍ പറഞ്ഞിട്ടും ..വര്‍ജിക്കുക എന്നതിന്റെ അര്‍ത്ഥം അറിയാഞ്ഞിട്ടോ....എന്നോടാണോ വര്‍ജിക്കണത് എന്ന് പറയുന്നത് എന്നോ കരുതിയാണോ....എന്തോ...ഹാജിക്ക് കോഴിയെന്നാല്‍  സ്വന്തം ശരീരത്തേക്കാള്‍ ജീവന്‍ ആണുതാനും...
                                                             ഇവിടേയും അതുതന്നെയാ പ്രശനം...കോഴിയിറച്ചിയും കൂടാതെ മറ്റുള്ള ഭക്ഷണങ്ങളും ഹാജിയുടെ അകത്തേക്ക് പോകുന്നത് പോലെ അത്ര നിഷ്പ്രയാസം പുറത്തേക്ക് ഗമിക്കുന്നില്ല..കാരണം മറ്റൊന്നുമല്ല പുറത്തേക്ക് പോകേണ്ട സ്ഥലത്ത് ഒരു ചെറിയ തട.....“മൂലക്കുരു” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ തടയണ ഹാജിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്...ഇപ്പോഴിത് ഇവിടെപ്പറയാന്‍ കാരണം ഉണ്ട്..
നമ്മുടെ കഥാപാത്രമുണ്ടല്ലോ ...എന്‍റെ ഇക്ക ....കറിക്കത്തിയുമായി പാഞ്ഞുവന്ന് സുബൈര്‍ ഹാജിയെ കുത്തിമലര്‍ത്താനുള്ള പുറപ്പാടിലാണു......പിന്നെ ആരൊക്കെയോ സമാധാനിപ്പിച്ചിട്ടോ എന്തോ ഒരു രക്തചൊരിച്ചില്‍ തല്‍ക്കാലത്തേക്ക് ഒഴിവായി....
വളരെ ദയനീയമായാണു സുബൈര്‍ ഹാജി എന്‍റെ അരികില്‍ വന്ന് ഇക്കാനെ കുറിച്ചുള്ള പരാതി പറഞ്ഞത്.....ഒരു വിധം സമധാനിപ്പിച്ച് ഞാന്‍ പറഞ്ഞയക്കുകയായിരുന്നു...
ഒരിക്കല്‍ രഹസ്യമായി ഞാന്‍ ചോദിച്ചു ഹാജിക്ക..നിങ്ങള്‍ക്ക് ഏതെങ്കിലും ഡോക്ടറുടെ അരികില്‍ പോയി..ആ മൂലയിലുള്ള എക്സ്ട്രാ ഫിറ്റിങ്ങ്സ് ഓപ്പറേഷന്‍ ചെയ്ത് കളഞ്ഞൂടെ..?
അതൊരു കഥയാണു സഫീറേ....നീയിത് ആരോടും പറയില്ലാന്നുണ്ടെങ്കില്‍ ഞാന്‍ അത് നിന്നോട് പറയാം....
ഇത്രയും വലിയ രഹസ്യമാണൊ ഹാജിക്കാ അത്..?
ജ്ജ് ന്തൂട്ടാ പറേണത് രഹസ്യം ആക്കാന്‍ വേണ്ടിയല്ലെ നമ്മളതിന്‍റെ മോളിലൂടെ പാന്‍റും മുണ്ടും ഒക്കെ ഉടുക്കുന്നത്.....
ആ കഥ കേള്‍ക്കാന്‍ ഞാന്‍ ഒരു കൊച്ചുകുട്ടിയുടെ കൌത്കത്തോടെ ഞാന്‍ ഹാജിക്കാടെ മുഖത്ത് നോക്കി അങ്ങനെ നിന്നു...
പെട്ടെന്ന് ഒരുകൂട്ടം ലേബര്‍മാര്‍ ബാത്ത് റൂമിന്‍റെ സൈഡില്‍ നിന്നും അവിടേക്കും ഇവിടേക്കും ഓടുന്നത് കണ്ടു....അവരുടെ ഓട്ടം കണ്ട് സുബൈറ് ഹാജിയും ഒറ്റ ഓട്ടം.......
..............എന്താ സംഭവം എന്ന് എനിക്ക് പിടിക്കിട്ടുവാന്‍ പിന്നേയും കുറേ സമയം എടുത്തു...സ്റ്റോര്‍ ചുറ്റിക്കാണുവാന്‍ മെയിന്‍ ഓഫീസില്‍ നിന്നും ഏതോ ഒരു മാനേജര്‍ ആ വഴിക്ക് വന്നു...കുറ്റിക്കാട്ടിലും ബാത്ത് റൂമിന്‍റെ സൈഡിലും മറ്റും പതുങ്ങി നിന്നിരുന്ന ലേബര്‍മാര്‍  പെട്ടെന്ന് പ്രതീക്ഷിക്കാത്ത വരവ് ആയത് കൊണ്ട് എവിടേക്ക് പായണമെന്നറിയാതെ നാലുപാടും ചിതറിയതാണ്..
“ശമ്പളം വാങ്ങുവാന്‍ മുമ്പന്തിയിലും ജോലിയെടുക്കാന്‍ പിമ്പന്തിയിലുമായ ഹാജിയും വാല്‍ നക്ഷത്രം മിന്നിമറയുന്നതിലും വേഗത്തില്‍ എവിടേക്കോ മറഞ്ഞൂ....
ഓടുന്ന ഓട്ടത്തില്‍ കഴുത്തൊന്ന് വെട്ടിച്ച് ഉറക്കെവിളിച്ചുപറഞ്ഞൂ...

“സഫീറെ നീ വൈകിയിട്ട് റൂമിലേക്ക് ബാ...ബാക്കി അവിടെപ്പറയാം....“....

വൈകുന്നേരം ഞാന്‍ പതുക്കെ സുബൈര്‍ഹാജിയുടെ റൂമിലേക്ക് നടന്നു....അബൂദാബിയിലെ ഇലക്ട്രാ സ്ട്രീറ്റിനും ഹംദാന്‍ സ്ട്രീറ്റിനും ഇടയില്‍ നാഷണല്‍ തിയേറ്ററിന്‍റെ പിന്‍ വശത്തുള്ള ഒരു തല്ലിപ്പൊളിഞ്ഞ ബില്‍ഡിങ്ങ്...അതിന്‍റെ രണ്ടാം നിലയിലേക്ക് ഞാന്‍ പതുക്കെ കയറി..........

No comments:

Post a Comment