പുതിയ നിയമം....
ടണ്ടണ്ണം ടണടണണം.....ഈ പോസ്റ്റ് വായിക്കുമ്പോൾ ഈ മ്യൂസിക്ക് കൂടി ഇടക് ചേർത്ത് വായിക്കണം....എന്നാൽ വിഷ്വലൈസ് ശരിയാവുകയുള്ളു.....
സൈക്കിള്‍ വാടക ഒരു മണിക്കൂറിനു 25 പൈസ എന്ന തോതിലായിരുന്നു അന്ന് വാങ്ങിയിരുന്നത്..ബ്രാലത്ത് എ കെ വിയ്ടെ കടയിലായാലും അമരിപ്പാടത്ത് അയിനിപുള്ളിയുടെ കടയിലായാലും ..കുന്നുമ്പുറത്ത് അച്ചപ്പക്കാരന്‍ കുഞ്ഞിനിക്കാടെ കടയിലായാലും എല്ലായിടത്തും ഒരേ റേറ്റ്...
വൈകുന്നേരം ഏഴുമണിക്ക് ശേഷം വാടക്കെടുത്താല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി കൊടുക്കുന്ന പ്രക്രിയക്ക് ഫുള്‍ നൈറ്റ് വാടക എന്ന പേരുചേര്‍ത്തി 125 രൂപ ഈടാക്കിയിരുന്നു..
വീട്ടില്‍ താന്തോന്നിയായി നടക്കുന്ന ഒരുകാലം...
തെങ്ങ് കയറ്റ സമയത്ത് മാത്രം നാളികേരം പറക്കി കൂട്ടുന്നത് കാരണം പ്രത്യേകം സ്നേഹം കാണിക്കുന്ന വീട്ടുകാർ...
ഉപദേശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താ അന്ന് കണ്ടിരുന്നത്...ആ സമയം വള്ളിവട്ടം ഗ്രാമം മുഴുവനും എന്‍റെ ശത്രുപക്ഷത്തായിരുന്നു..എന്‍റെ ബാപ്പിച്ചി അവരുടെ നേതാവും..യുദ്ധകലുഷിതമായ ആ രണാങ്കണത്തില്‍ വിരാചിക്കുമ്പോഴാ...കൊടുങ്ങല്ലൂര്‍ ശ്രീ കാളീശ്വരി തിയറ്ററില്‍ രാജാവിന്‍റെ മകന്‍ സിനിമ റിലീസ് ആകുന്നത്..ഇറങ്ങുന്ന സിനിമ അന്ന് തന്നെ കണ്ടില്ലേല്‍ ഇസ്ലാമില്‍ നിന്നും പുറത്താക്കിയാലോ എന്നൊരു പേടിയുള്ളതിനാല്‍..ഈ ഒരു കാര്യം മാത്രം പിന്നത്തേക്ക് മാറ്റിവക്കാറില്ല..
അശുറു എന്ന് വിളിക്കുന്ന അശ്റഫ് ആണ് അന്ന് കൂടെ കിട്ടിയത്...സൈക്കിള്‍ വാടകയും സിനിമക്ക് ടിക്കറ്റും എടുത്ത് കൊടുത്താല്‍ ശ്രീലങ്ക വരേക്കും സൈക്കിള്‍ ചവിട്ടാന്‍ മൂപ്പിത്സ് റെഡിയാണ്..
പിന്നെ കൂടെയുള്ളത് ശിവരാമനും..
രാത്രി 9.30 സെക്കന്‍റ് ഷോക്ക് പോകാനായി കുഞ്ഞിന്‍ ക്കായുടെ വീട്ടില്‍ പോയി സൈക്കിള്‍ വാടക്കെടുത്തു.. വാടക വണ്ടിയല്ലെ ..ബെല്ല് ഇല്ലാന്നുള്ള ഒരു കുറവൊഴിച്ചാല്‍ ബ്രേക്ക് കിട്ടുകയും ഇല്ല...അങ്ങനെ വരുമ്പോള്‍ ത്രികോണം പോലെ ഇരിക്കുന്ന സൈക്കിളിന്‍റെ ഫ്രയിമില്‍ താഴേയുള്ള തണ്ടിനു താഴേ ബ്രേക്കിന്‍റെ കമ്പി കാണാം അതില്‍ കാലിന്‍റെ തള്ളവിരലുകൊണ്ട് ആഞ്ഞ് ചവിട്ടിയാല്‍ ബ്രേക്ക് കിട്ടിയാലായി..
മുന്നിലെ തണ്ടിൽ ഞാന്‍ രണ്ട് കാലും ഒരു സൈഡിലേക്ക് ഇട്ട് പണയം വച്ചത് പോലെ ഇരിക്കണം...അശുറു സൈക്കിള്‍ ചവിട്ടി നീങ്ങിയാല്‍ കുറച്ച് നേരം കൂടെ ഓടിയതിനു ശേഷം ശിവരാമന്‍ ഒരു പ്രത്യേക താളത്തില്‍ ചാടിക്കയറും..
വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ എത്തുന്നത് വരേക്കും സൈക്കിളിന്റെ തണ്ടിൽ ചരിഞ്ഞിരുന്നിട്ട് തിയേറ്റർ എത്തുമ്പോഴേക്കും ...ചന്തി ഒരു വക ആയിട്ടുണ്ടാകും...ദൈവം തമ്പുരാൻ അല്ലെങ്കിൽ തന്നെ ചന്തിയെ പകുത്ത് രണ്ട് ആകീയിട്ടുണ്ടെങ്കിലും പതിനാലു കിലോമീറ്റർ സൈക്കിൾ തണ്ടിൽ ഇരുന്നതിനാൽ പകുത്തതിന്റെ എണ്ണം രണ്ടെണ്ണം കൂടി കൂടിയിട്ടുണ്ടാകും...
സെക്കന്‍റ് ഷോകഴിഞ്ഞ് തിരിച്ചു അശൂറു തന്നെ സൈക്കിള്‍ ചവിട്ടണം ...ഓയിലും ഗ്രീസും കണികാണാത്ത വാടക സൈക്കിള്‍ ചവിട്ടി മറിക്കുമ്പോള്‍ കി കി എന്നുള്ള ശബ്ദം സൈക്കിളില്‍ നിന്നും പുറപ്പെടും....
പുല്ലൂറ്റ് പാലം കയറി ചാപ്പാറ വളവ് കയറിക്കഴിയുമ്പോള്‍ ...തട്ടുകടക്കാരുടെ കടയില്‍ നിന്നും ഓംലെറ്റ് ഉണ്ടാക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി...ആ മണം മാത്രം ശ്വസിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ഇടക്ക് പിന്‍ കഴുത്തില്‍ ഒരു നനവ് അനുഭവപ്പെട്ടപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഓം ലെറ്റിന്‍റെ സുഗന്ധത്തില്‍ അശുറുവിന്‍റെ വായിലെ വെള്ളം കഴുത്തില്‍ വീണതാ...
കോഴീക്കട ഷാപ്പ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദാണ്ടേ നില്‍ക്കുന്നു...കുറച്ച് ജനമൈത്രിക്കാര്‍...ഏമാന്മാര്‍...അതേന്നേയ് മ്മ്ടെ പോലീസുകാര്‍..
കുഞീന്‍ ക്കാടേ സൈക്കിളിനുണ്ടോ ഇത് പോലീസുകാരാണേന്ന് മനസ്സിലാവൂ...അതിനു ബ്രേക്ക് ഇല്ലല്ലോ...അശുറുവിനു ബ്രേക്ക് പിടിച്ചിട്ട് കിട്ടുന്നില്ല..നേരെ മുമ്പില്‍ പോലീസുകാരും..സെക്കന്‍ ഷോ ക്ക് മതമില്ല...എന്‍റേയും അശുറുവിന്‍റേയും വായില്‍ നിന്നും അള്ളോ എന്ന വാക്ക് വന്നതില്‍ അതിശയിക്കാനില്ല . കാരണം ഞങ്ങള്‍ മുസ്ലീം ആണ്... എന്നാല്‍ ശിവരാമന്‍റെ വായില്‍ നിന്നും വന്നതും അള്ളോ എന്ന വാക്ക് തന്നെയാ...
പിന്നെ എന്താണു സംഭവിച്ചത് എന്ന് മനസ്സിലാവാന്‍ അല്‍പ്പം സമയം എടുത്തു...ഞങ്ങളേ മൂന്ന് പേരേയും പോലീസുകാരാ കാനയില്‍ നിന്നും വലിച്ച് കയറ്റിയത്...മൂന്നാളും ഒരേതാളത്തില്‍ ഞൊണ്ടി ഞൊണ്ടി പോലീസുകാരുടെ അരികില്‍ എത്തി ...
അപ്പോഴേക്കും പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു കഴിഞ്ഞിരുന്നു...മറ്റൊന്നുമല്ല..സൈക്കിളിന്‍റെ വാല്‍വ് ട്യൂവ് അവര്‍ ഊരിയെടുത്തു... എയര്‍ ഇല്ലാത്ത സൈക്കിളും തള്ളി പതിനാലു കിലോമീറ്റര്‍ ഞങ്ങള്‍ ആ പാതിരാത്രിക്ക് നടന്ന് വീടെത്തി...സൈക്കിള്‍ ചവിട്ടുന്ന ജോലി അശുറുവിനായതിനാല്‍ അത് തള്ളുന്ന ജോലിയും ആള്‍ക്ക് തന്നെ കൊടുത്തു...
പിന്നെ വന്ന വെള്ളിയാഴ്ച പുതിയ സിനിമ റിലീസായപ്പോള്‍ അശുറുവിന്‍റെ അടുത്തെത്തി...
“വേണ്ട കൊച്ചുമോനേ...പോലീസ് പിടിച്ചാല്‍ സൈക്കിള്‍ നിങ്ങളും കൂടി തള്ളാമെന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നുള്ളു”....
അന്നുമുതല്‍ പുതിയ നിയമത്തില്‍ ഞങ്ങള്‍ ഒപ്പ് വച്ചു.

No comments:
Post a Comment